ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് രണ്ടു പേര്‍ക്ക് പരുക്ക്
മീനങ്ങാടി: കഴിഞ്ഞ ദിവസമുണ്ടായ ബസ് ദുരന്തത്തിന് പിറകെ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരുക്കേറ്റു. അരീക്കോട് സ്വദേശികളായ മുണ്ടമ്പ്ര പേരനാക്കുമ്മല് കുഞ്ഞാലന്‍കുട്ടിയുടെ മകന് മുഹമ്മദ് സയ്യിദ് (23), അനീസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ലോറിയുടെ പിന്നിലിടിച്ചാണ് അപകടം.
ബൈക്കോടിച്ചിരുന്ന മുഹമ്മദ് സയ്യിദിന് തലക്കാണ് പരുക്കേറ്റിരിക്കുന്നത്. പെരുന്നാളാഘോഷത്തിന് ജില്ലയിലെത്തി തിരിച്ച് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇരുവരെയും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ബസ് മറിഞ്ഞ് രണ്ട് പേര് മരിച്ച സ്ഥലത്തിന് തൊട്ടടുത്താണ് ഈ ദുരന്തവും ഉണ്ടായത്. റോഡിന്റെ അശാസ്ത്രീയ നിര്‍മാണമാണ് അപകടകാരണമെന്ന് ആരോപണം ഉയരുന്നുണ്ട്.
അപകടം നടന്ന പ്രദേശത്ത് മഴപെയ്താല്‍ വെള്ളം കിട്ടികിടക്കുന്നതും ഇവിടെ അപകടങ്ങള്‍ വര്‍ധിക്കാനിടയാക്കുന്നുണ്ട്. റോഡിന്റെ ഇരു വശവും കാട് മൂടിയതിനാല്‍ എതിരേ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതും അപകട കാരണമായി പറയപ്പെടുന്നു.
മീനങ്ങാടി പൊലിസ് സ്റ്റേഷന് പരിധിയില്‍ നിന്നും 15 കിലോമീറ്ററിനുള്ളിലാണ് ഏറ്റവും കൂടുതല്‍ അപകടം നടക്കുന്നത്. ഈ ഭാഗങ്ങളില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നത് അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ് കാരണമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."