HOME
DETAILS
MAL
'നമ്മുടെ കുഞ്ഞുമക്കള്‍ക്കായി ഒരു കാവല്‍ദിനം' സ്നേഹ സായാഹ്നം സംഘടിപ്പിച്ചു
backup
April 09 2017 | 16:04 PM
ദമാം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ധിച്ചു വരുന്ന ലൈംഗികപീഡനങ്ങള്‍ക്കെതിരെ സാമൂഹ്യമന:സാക്ഷിയെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ, 'നമ്മുടെ കുഞ്ഞുമക്കള്‍ക്കായി ഒരു കാവല്‍ദിനം' എന്ന ആശയവുമായി അല്‍ഖോബാര്‍ നവയുഗം വനിതാവേദി സ്നേഹസായാഹ്നം സംഘടിപ്പിച്ചു.
കുട്ടികള്‍ക്കെതിരെയുള്ള പീഡനത്തെക്കുറിച്ചുള്ള 'കിക്കി' എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനത്തോടെയാണ് സ്നേഹസായാഹ്നം ആരംഭിച്ചത്. ലീന ഉണ്ണികൃഷ്ണന് മോഡറേറ്റര്‍ ആയി, കിഴക്കന്‍ പ്രവിശ്യയിലെ വിവിധ പ്രവാസിസംഘടനകളുടെ വനിതാപ്രതിനിധികള്‍ പങ്കെടുത്ത സംവാദവും അരങ്ങേറി.
മീനു അരുണ്‍, ഷിജില ഹമീദ് (ഒ.ഐ.സി.സി വനിതാവേദി), ഷൈസ അഷറഫ് (നവോദയ കേന്ദ്രബാലവേദി), ഡോക്റ്റര്‍ ടെസ്സി റോണി, ഷബ്ന അസീസ്, സുമി ശ്രീലാല്‍, പ്രതിഭ പ്രിജി, ലീന ഷാജി സംസാരിച്ചു. മിനി ഷാജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."