HOME
DETAILS
MAL
യുദ്ധവെറി അംഗീകരിക്കില്ലെന്ന് യെച്ചൂരി
backup
March 04 2019 | 21:03 PM
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന് ശേഷം സംഘ്പരിവാര്‍ ബി.ജെ.പി അനുകൂലികള്‍ ഉയര്‍ത്തുന്ന യുദ്ധവെറി അംഗീകരിക്കാനാകില്ലെന്ന് യെച്ചൂരി പറഞ്ഞു.
രാജ്യം ഭീകരതയ്ക്കെതിരായി ഒറ്റക്കെട്ടായി ഉണര്‍ന്നു. എന്നാല്‍ സംഘപരിവാര്‍ ബി.ജെ.പി അനുകൂലികള്‍ ഉയര്‍ത്തുന്ന യുദ്ധവെറി അംഗീകരിക്കാനാകില്ല. രാജ്യത്തു പലയിടത്തും കാശ്മീരികള്‍ അക്രമത്തിനിരയാകുന്ന സാഹചര്യമുണ്ടായി. ഭീകരതയുടെ പേരില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും സി.പി.എം കുറ്റപ്പെടുത്തി. ഭീകരാക്രണങ്ങള്‍ വര്‍ധിക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജമ്മു കശ്മീര്‍ നയങ്ങള്‍ പരാജയപ്പെട്ടു എന്നതിന്റെ തെളിവാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."