HOME
DETAILS

വെള്ളരിക്കുണ്ട് ബിവറേജസ് ഔട്ട്‌ലറ്റില്‍ വന്‍ തീപിടിത്തം

  
backup
March 05 2019 | 03:03 AM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ac%e0%b4%bf%e0%b4%b5%e0%b4%b1%e0%b5%87%e0%b4%9c%e0%b4%b8

കുന്നുംകൈ: ബിവറേജസിന്റെ വെള്ളരിക്കുണ്ടിലെ ഔട്ട്‌ലെറ്റില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച അര്‍ധരാത്രിയിലാണ് ബിവറേജസ് ഔട്ട്‌ലെറ്റില്‍ തീപടര്‍ന്നത്. വഴി യാത്രക്കാര്‍ കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നത് കണ്ട് അധികൃതരെ വിവരമറിയിക്കുകയായിരുനു. കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. കാഞ്ഞങ്ങാട്ടുനിന്ന് ഒന്നും പെരിങ്ങോത്തുനിന്ന് രണ്ടും യൂനിറ്റ് അഗ്‌നിശമനസേനയെത്തിയാണ് തീയണച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.  1152 കുപ്പി വിദേശ മദ്യമാണ് തീപിടിത്തത്തില്‍ നശിച്ചത്. വെള്ളരിക്കുണ്ട് ടൗണിനടുത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് ബിവറേജസ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിച്ചു വരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണോ തീപിടിത്തമുണ്ടായതെന്ന് ഇലക്ട്രിക് വിഭാഗം പരിശോധന നടത്തിയാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് അധികൃതര്‍ പറഞ്ഞു. ഇന്ന് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തും. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചതിനാല്‍ ഫിംഗര്‍ പ്രിന്റ് പരിശോധന അസാധ്യമാണ്. എല്ലാ പരിശോധനയും കഴിഞ്ഞാലെ യഥാര്‍ഥ നഷ്ടം കണക്കാക്കാന്‍ സാധ്യമാകൂവന്നും അധികൃതര്‍ പറഞ്ഞു.
സംഭവത്തില്‍ വെള്ളരിക്കുണ്ട് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. എക്‌സൈസ് കമ്മിഷണര്‍ മോഹനന്‍ കുമാര്‍, നിലേശ്വരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. രാമചന്ദ്രന്‍, അസി. ഇന്‍സ്‌പെക്ടര്‍ കെ. രാജന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

24 ലക്ഷം രൂപ ലോക്കറില്‍ ഭദ്രം

തലേദിവസത്തെ വരുമാനം 24 ലക്ഷം രൂപ ലോക്കറില്‍ സൂക്ഷിച്ചതിനാല്‍ തീപിടിച്ചില്ല. ഞായറാഴ്ചയിലെ കലക്ഷനാണ് ലോക്കറില്‍ സൂക്ഷിച്ചിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago