അധ്യാപികയെ തിരിച്ചയച്ച സംഭവം: തുടര്‍നടപടിക്ക് നിര്‍ദേശം
കുന്ദമംഗലം: ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കാന്‍ ബി.ആര്.സി അയച്ച സ്പെഷല്‍ അധ്യാപികയെ തിരിച്ചയച്ചെന്ന പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ക്ക് നിര്‍ദേശം നല്കി.
പറമ്പില്‍ക്കടവ് എം.എ.എം.യു.പി സ്കൂളിലേക്ക് ബി.ആര്.സി അയച്ച സ്പെഷല്‍ അധ്യാപികയെ തിരിച്ചയച്ചതായുള്ള പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാരതീയ രാഷ്ട്രീയ സേവാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നൊഷാദ് തെക്കയില്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലാണ് നടപടി.
കുന്ദമംഗലം പറമ്പില്‍ കടവ് എം.എ.എം.യു.പി സ്കൂളില്‍ ഭിന്നശേഷിക്കാരായ അഞ്ച് കുട്ടികള്‍ പഠിക്കുന്നുണ്ട്. കുന്ദമംഗലം ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ നിന്നാണ് അധ്യാപികയെ അയച്ചത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിലേക്ക് ബ്ലോക്ക് റിസോഴ്സ് സെന്ററില്‍നിന്നാണ് പ്രത്യേക പരിശീലനം നേടിയ അധ്യാപകരെ അയക്കുന്നത്.
ജില്ലയില്‍ 12 സ്കൂളുകളില്‍ അഞ്ചില്‍ കൂടുതല്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ 11 സ്കൂളുകളിലും അതത് ബി.ആര്.സികളില്‍നിന്ന് അയക്കുന്ന റിസോഴ്സ് അധ്യാപിമാര് സേവനം ചെയ്യുന്നുണ്ട്. പ്രത്യേക പരിശീലനം നല്കി ഇന്റര്‍വ്യൂ നടത്തിയ ശേഷമാണ് ഇവരെ സ്കൂളുകളിലേക്ക് അയക്കുന്നത്.
എന്നാല്‍ സ്കൂള്‍ മാനേജ്മെന്റ് അറിയാതെ യാതൊരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞദിവസം പ്രധാനാധ്യാപകന് ഒരു കത്തുമായി റിസോഴ്സ് അധ്യാപിക വരികയായിരുന്നു എന്നും ഇതുമായി ബന്ധപ്പെട്ട് ബ്ലോക്ക് റിസോഴ്സുമായി ബന്ധപ്പെട്ടപ്പോള്‍ തൃപ്തികരമല്ലാത്ത രീതിയിലുള്ള മറുപടിയാണ് ലഭിച്ചതെന്നും മാനേജര്‍ പറഞ്ഞു. വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."