HOME
DETAILS
MAL
ഇടുക്കി വീണ്ടും കൊവിഡ് മുക്തം
backup
May 10 2020 | 04:05 AM
തൊടുപുഴ: ഇടുക്കിയില്‍ ചികിത്സയിലായിരുന്ന അവസാന കൊവിഡ് 19 രോഗി മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.
ഇതോടെ ജില്ലയിലെ 24 രോഗികളും രോഗമുക്തി നേടി ഇടുക്കി വീണ്ടും കൊവിഡ് മുക്തമായി. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 54 വയസുള്ള ഏലപ്പാറയിലെ ആശാ പ്രവര്‍ത്തകയാണ് ഇന്നലെ ആശുപത്രി വിട്ടത്. ഇവര്‍ക്ക് ഏപ്രില്‍ 26നാണ് രോഗം സ്ഥിരീകരിച്ചത്.
ഇടുക്കി ജില്ലയില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത് മാര്‍ച്ച് 25ന് ആയിരുന്നു. ഏപ്രില്‍ രണ്ടിനായിരുന്നു ആദ്യ ഘട്ടത്തില്‍ ഇടുക്കിയില്‍ അവസാന രോഗബാധ കണ്ടെത്തിയത്. പിന്നീട് 20 ദിവസത്തോളം മറ്റു കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഏപ്രില്‍ 21 മുതല്‍ ഗ്രീന്‍ സോാണിലായ ഇടുക്കിക്ക് കൂടുതല്‍ ഇളവുകളും നല്കി.
എന്നാല്‍, വളരെ പെട്ടെന്ന് തന്നെ 27ന് ഇടുക്കി റെഡ് സോണിലേക്ക് എത്തുകയായിരുന്നു. മെയ് രണ്ടിന് രണ്ട് പേര്‍ക്ക് ഫലം നെഗറ്റീവായതോടെ ഇവര്‍ ആശുപത്രി വിട്ടു. മെയ് നാലിന് 10 പേരും ആറിന് കോട്ടയത്ത് ചികിത്സയിലിരുന്ന വണ്ടന്മേട് സ്വദേശിയും രോഗ മുക്തരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."