HOME
DETAILS

പ്രവാസലോകത്ത് മലയാളി മരണം നൂറ് കവിഞ്ഞു

  
backup
May 10 2020 | 04:05 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%a3
 
തിരുവനതപുരം: കൊവിഡ്19 ബാധിച്ച് വിദേശത്തു മരിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. ഇന്നലെ ദുബൈയിലും ന്യൂയോര്‍ക്കിലുമായി രണ്ടുപേര്‍ കൂടി മരിച്ചതോടെ കേരളത്തിനു പുറത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 109 ആയി. 
മരണപ്പെട്ടവരുടെ എണ്ണം നൂറു പിന്നിട്ടിട്ടും ആശ്രിതര്‍ക്ക് ധനസഹായമോ ആശ്വാസ പദ്ധതികളോ പ്രഖ്യാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും മൗനത്തിലാണ്. 
 
രാജ്യത്തു കൊവിഡ് ബാധിച്ചവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും കണക്കുകള്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ദൈനംദിനം ശേഖരിക്കുന്നുണ്ടെങ്കിലും പ്രവാസികള്‍ക്കിടയില്‍ രോഗം ബാധിച്ചവരെക്കുറിച്ചോ നിരീക്ഷണത്തില്‍ കഴിയുന്നവരെക്കുറിച്ചോ യാതൊരു വിവരവും ശേഖരിക്കുന്നില്ല. ഇക്കാര്യത്തില്‍ എംബസികളും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത് യു.എ.ഇ.യിലും യു.എസിലുമാണ്. യു.എ.ഇയില്‍ 44 പേരും യു.എസില്‍ 38 പേരുമാണ് ഇതുവരെ മരണപ്പെട്ടത്. ഇവരില്‍ ബഹുഭൂരിപക്ഷവും സാധാരണ കുടുംബങ്ങളിലുള്ളവരും പല കുടുംബങ്ങളുടെയും അത്താണിയായിട്ടുള്ളവരുമാണ്. 
മരണപ്പെട്ട പ്രവാസി തൊഴിലാളികളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം തുടരുന്നതില്‍ പ്രവാസിലോകത്ത് പ്രതിഷേധം ശക്തമാണ്. ജനുവരി ഒന്നിനു ശേഷം കേരളത്തിലെത്തി കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് നോര്‍ക്ക 10,000 രൂപയുടെ ധനസഹായം പ്രഖ്യപിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തി ലോക്ക്ഡൗണ്‍ മൂലം മടങ്ങാന്‍ കഴിയാതെ പോയ പ്രവാസികള്‍ക്ക് 5000 രൂപയുടെ സഹായധനവും നോര്‍ക്ക വഴി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാല്‍ വിദേശത്തു രോഗം ബാധിച്ചവര്‍ക്ക് നോര്‍ക്ക സഹായം പ്രഖ്യാപിച്ചിട്ടില്ല. സഹായധനം ലഭിക്കുന്നത് മെയ് അഞ്ചുവരെ അപേക്ഷിച്ചവര്‍ക്ക് മാത്രമാണ്. മെയ് ഏഴിനു ശേഷം പ്രത്യേക വിമാനത്തില്‍ വരുന്നവര്‍ക്ക് സഹായം ലഭിക്കുകയില്ല. കേരളത്തിലേക്ക് മടങ്ങിവരാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 4.13 ലക്ഷം പേരില്‍ 70,000 പേര്‍ തൊഴില്‍ നഷ്ടപ്പെട്ട് എത്തുന്നവരാണ്. ഇവര്‍ക്ക് യാതൊരു സമാശ്വാസ പദ്ധതികളും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിപ്പിച്ചിട്ടില്ല.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  13 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  23 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  27 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  43 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 hours ago