ഗിന്നസ് ഡോ. കെ.ജെ ജോസഫിന് വീണ്ടും ലോക റെക്കോര്‍ഡ്
കൊച്ചി : ഗിന്നസ് ഡോ.കെ.ജെ ജോസഫിന് ഒരു മിനിറ്റ് പുഷ് അപ്പില്‍ വീണ്ടും ലോക റെക്കോര്‍ഡ്. ഒരു മിനിറ്റില്‍ 85 തവണ പുഷ് അപ്പ് എടുത്ത് നിലവിലെ സ്വന്തം റെക്കാഡായ 82 പുഷ് അപ്പ് റെക്കോര്‍ഡാണ് തിരുത്തിയത്. 2016 ഫെബ്രുവരി എട്ടിന് ഒരു മിനിറ്റില്‍ 82 പുഷ് അപ്പ് എടുത്ത് അമേരി ക്കക്കാ രനായ റോണ്‍ കൂപ്പറുടെ 79 എന്ന ഗിന്നസ് റെക്കാഡ് മറികടന്നിരുന്നു.
കേന്ദ്ര മനുഷ്യാ വകാശ കമ്മിഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ്, ഗിന്നസ് മാട സ്വാമി, ഇന്റര്‍ നാഷണല്‍ ഷോറിന്‍ റിയൂ കരാട്ടെ ഫെഡറേഷന്‍ (യു.എ സ്.എ) പ്രതിനിധി ഷെന്റി സി. ഗോപാലന്‍, അക്കാദമി ഓഫ് മാര്‍ഷല്‍ ആട്‌സ് പ്രതിനിധികള്‍ എന്നിവരുടെ സാന്നിദ്ധ്യ ത്തില്‍ ഇന്നലെ എറണാകുളം ടൗണ്‍ ഹാള്‍ വേദിയിലായിരുന്നു റെക്കാഡ് പ്രകടനം.തികഞ്ഞ സസ്യാഹാരിയായ ഡോ.ജോസഫ് കഴിഞ്ഞ 111 ദിവസങ്ങളായി പഴങ്ങളും പച്ചവെ ള്ളവും മാത്രമാണ് ഭക്ഷിക്കുന്നത്.
വേവിച്ച ആഹാരം പൂര്‍ണമായിഒഴിവാക്കുക വഴി തന്റെ ശക്തിയും ശേഷിയും വേഗതയും വര്‍ധിച്ചിട്ടുണ്ടെന്ന് ഡോ.ജോസഫ് പറയുന്നു. പ്രകൃതി ദത്തമായ ആഹാരം കഴിക്കു മ്പോഴാണ് മനുഷ്യന് ആരോഗ്യ ത്തിന്റെ പൂര്‍ണത കൈവരുന്നതെന്നും ഈ സന്ദേശം സമൂഹത്തിന് കൈമാറാനാണ് താന്‍ ശ്രമിക്കു ന്നതെന്നും അദ്ദേഹം പറഞ്ഞു.
17.9 മി.മീ. വ്യാസമുള്ള രണ്ട് ഉരുക്ക് ദണ്ഡുകള്‍ മൂന്ന് സെക്കന്റിനുള്ളില്‍ കൈകൊണ്ട് വെട്ടിമുറിക്കുന്നതിലും ഡോ.ജോസഫ് ലോക റെക്കാര്‍ഡ് നേടിയിട്ടുണ്ട്. ഹിസ്റ്ററി ചാനലില്‍ ഓ മൈ ഗോഡ്, യേ മേരാ ഇന്ത്യ എന്ന പരിപാടി ഉള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ ചാനലു കളില്‍ ഡോ.ജോ സഫ് തന്റെ പ്രകടനം അവതരിപ്പിച്ചിട്ടുണ്ട്.ദിവസവും രാവിലെ രണ്ടര മണിക്കൂര്‍ പരിശീലനം ഇദ്ദേഹത്തിനു നിര്‍ബന്ധമാണ്. കളരിപ്പയറ്റ്, യോഗ എന്നിവയുടെ പരിശീലകനായ ഡോ. ജോസഫ് അക്കാദമി ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സിന്റ മുഖ്യ പരിശീലകന്‍ കൂടിയാണ്. എരുമേലി സ്വദേശിയാണ്. ഭാര്യ ജിനു സ്‌കൂള്‍ അധ്യാപികയാണ്. മക്കള്‍ അബിത,അലോണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."