HOME
DETAILS
MAL
ബന്ധു നിയമനം: മന്ത്രി ജലീലിനെതിരേ വിജിലന്‍സ് അന്വേഷണമില്ല
backup
March 06 2019 | 06:03 AM
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണമില്ല. ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പി.കെ ഫിറോസിന്റെ പരാതിയില്‍ തുടര്‍നടപടി ആവശ്യമില്ലെന്നാണ് വിജിലന്‍സ് തീരുമാനിച്ചത്. ആ തീരുമാനം തന്നെയാണ് സര്‍ക്കാരും കൈകൊണ്ടത്.
നിയമന വിവാദവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും വാക്ക് പോരുകളുമാണ് മന്ത്രിയും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും തമ്മില്‍ നടന്നത്. പിന്നീട് കോണ്‍ഗ്രസും വിവാദം ഏറ്റെടുത്തിരുന്നു.
ഇതെല്ലാം കഴിഞ്ഞ് രണ്ടു മാസം പൂര്‍ത്തിയായ ശേഷമാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് ഇപ്പോള്‍ ബന്ധു നിയമന വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."