ചാകരയെത്തിയപ്പോള്‍ മീനുകള്‍ക്കു തീ വില
തുറവൂര്‍: മഴയും കാറ്റും മൂലം മീന്‍ കിട്ടാതിരുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി ചെല്ലാനത്ത് ചെമ്മീന്‍ ,മത്തി ചാകര. നിറവള്ളങ്ങളാണ് കരയടുക്കുന്നതെങ്കിലും മീനുകള്‍ക്ക് തീവിലയാണ് .
പൂവാലന്‍ ചെമ്മീന് കുട്ട ഒന്നിന് 8,000 മുതല്‍ 8, 200 രൂപ വരെയാണ് വില. ഒരു കുട്ട മത്തിയാകട്ടെ7,000 മുതല്‍ 8,500 വരെയും.
ചാകരയാണെന്നറിഞ്ഞ് ഓടിയെത്തിയ കച്ചവടക്കാര്‍ മീനിന്റെ വില കേട്ടപ്പോള്‍ ഞെട്ടിപ്പോയി. ലേലത്തില്‍ പങ്കെടുത്തു മീന്‍ വാങ്ങിയ കച്ചവടക്കാരാണ് അര കിലോമീറ്റര്‍ അപ്പുറം ഒരു ചാളയ്ക്ക് 12 മുതല്‍ 15 രൂപയ്ക്കാണ് വിറ്റത്.
നാട്ടിലെ ചെറുകിട കച്ചവടക്കാര്‍ ലേലത്തില്‍ നിന്ന് പിന്നോട്ട് മാറ്റിയെങ്കിലും വന്‍കിട കച്ചവടക്കാര്‍ ചെമ്മീനും മത്തിയും കച്ചവടം നടത്തി വലിയ വാഹനങ്ങളില്‍ കയറ്റി മടങ്ങി.
വറുതി കഴിഞ്ഞുള്ള ചാകരയായതിനാലാണ് മീനുകള്‍ക്ക് വിലയെന്നും വരും ദിവസങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് മീന്‍ ലഭ്യമാകുമെന്ന് തീരദേശവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."