HOME
DETAILS

സന്ന്യസ്ത വിദ്യാര്‍ഥിനിയുടെ മരണം; ഇരുട്ടില്‍ത്തപ്പി പൊലിസ്

  
backup
May 12 2020 | 03:05 AM

%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%a8%e0%b4%bf
 
സ്വന്തം ലേഖകന്‍
തിരുവല്ല: സന്ന്യസ്ത വിദ്യാര്‍ഥിനിയെ കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍  പൊലിസ് ഇരുട്ടില്‍ത്തപ്പുന്നു. സി.ആര്‍.പി.എഫ് ഹൈദരാബാദ് യൂനിറ്റിലെ ഉദ്യോഗസ്ഥന്‍ ചുങ്കപ്പാറ തടത്തേമലയില്‍ പള്ളിക്കപ്പറമ്പില്‍ വീട്ടില്‍  ജോണ്‍ ഫിലിപ്പോസ് - കൊച്ചുമോള്‍ ദമ്പതികളുടെ മകള്‍ ദിവ്യ പി. ജോണ്‍ (21) നെ കഴിഞ്ഞ വ്യാഴാഴ്ചയാണ് മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള തിരുവല്ല പാലിയേക്കര ബസീലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
 
മഠത്തിലെ അഞ്ചാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ദിവ്യ. സംഭവം പുറത്തറിഞ്ഞതുമുതല്‍ അഭ്യൂഹങ്ങള്‍ പരന്നെങ്കിലും ദിവ്യ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു തിരുവല്ല പൊലിസിന്റെ  പ്രാഥമിക നിഗമനം. വിശദമായ  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പുതന്നെ സംഭവം ആത്മഹത്യയാണെന്നും കിണറ്റിലെ വെള്ളം ശ്വാസകോശത്തില്‍ നിറഞ്ഞതാണ് മരണകാരണമെന്നുമുള്ള വിവരം പുറത്തുവിട്ടതിലും പൊലിസിനെതിരേ കടുത്ത ആക്ഷേപമാണ് ഉയരുന്നത്.
 
സംഭവത്തിന് തൊട്ടുമുന്‍പ് നടന്ന പഠനക്ലാസില്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോര്‍ജിയ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് ദിവ്യ കിണറ്റില്‍ച്ചാടിയെന്നാണ് കന്യാസ്ത്രീകളുടെ മൊഴി. ഇതിന്റെ മാത്രം അടിസ്ഥാനത്തിലാണ് സംഭവം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് പൊലിസ് തിടുക്കത്തിലെത്തിയത്. 
 
കൂടാതെ, മൃതദേഹം മഠത്തിന് തൊട്ടടുത്തുള്ള തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ സഭയുടെ അധീനതയിലുള്ള പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതിലും ദുരൂഹത ആരോപിച്ചിരുന്നു. ആക്ഷേപം കടുത്തതോടെ മൃതദേഹം പുഷ്പഗിരിയില്‍ നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് തന്നെ കൊണ്ടുവന്നു. ഇവിടെ നിന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോയത്. തുടര്‍ന്ന് വിശദമായ  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെയുള്ള അഭിപ്രായപ്രകടനവും പൊലിസിനെ വെട്ടിലാക്കി. 
ആത്മഹത്യയാണെന്ന നിഗമനത്തില്‍ ഉറച്ചുനിന്ന തിരുവല്ല പൊലിസ് വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന നിലപാടിലാണിപ്പോള്‍. മരണത്തില്‍ പരാതിയില്ലെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ നിലപാടും പൊലിസിനെ കുഴക്കുന്നു.
 
അതേസമയം, പെണ്‍കുട്ടിയുടെ കുടുംബത്തിന് മരണത്തില്‍ സംശയമുണ്ടെന്നാണ് സൂചന. സംശയമില്ലെന്ന നിലപാടിലായിരുന്നു ആദ്യം കുടുംബം ഉണ്ടായിരുന്നത്. എന്നാല്‍, സംശയമുണ്ടെന്ന വിവരം അടുത്ത ബന്ധുക്കളോടും മറ്റും ഇവര്‍ ഇപ്പോള്‍ സൂചിപ്പിച്ചിട്ടുണ്ടത്രേ. 
 
പൊലിസിന്റെ അന്തിമ നിഗമനം എന്താണെന്നറിയാനുള്ള കാത്തിരിപ്പിലാണ് കുടുംബം. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനായ ദിവ്യയുടെ പിതാവ് ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ്. ദിവ്യയുടെ ഏഴാം ചരമദിനം കഴിഞ്ഞ് എന്തെങ്കിലും പ്രതികരണം കുടുംബത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് സൂചന. 
കുടുംബം പരാതിയുമായി മുന്നോട്ടുപോയില്ലെങ്കില്‍ നാട്ടുകാര്‍ വിശദമായ അന്വേഷണം ആവശ്യപ്പെടും. ഇതിനായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാവശങ്ങളും പരിശോധിച്ച ശേഷം മാത്രമേ അന്തിമ നിഗമനത്തില്‍ എത്തൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സി.ഐ പി.എസ് വിനോദ് പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  6 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  10 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  15 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  31 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  39 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  42 minutes ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago