HOME
DETAILS

ജനവാസമേഖലയില്‍ തമ്പടിച്ച് കാട്ടാനകള്‍

  
backup
June 23 2018 | 03:06 AM

%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d

 

പാലക്കാട്: മൂന്ന് ദിവസങ്ങളിലായി വനംവകുപ്പിനെയും നാട്ടുകാരുടെയും ഉറക്കം കെടുത്തുന്ന കാട്ടാനസംഘം ജനവാസമേഖലയിലിറങ്ങി. മുണ്ടൂര്‍, പുതുപ്പരിയാരം പഞ്ചായത്തുകള്‍ കടന്ന് രണ്ടംഗകാട്ടാന സംഘം ഇന്നലെ രാവിലെയോടെ പറളിപഞ്ചായത്ത് പരിധിയിലെത്തി. കല്‍പ്പാത്തി പുഴയുടെ തീരമായ പറളികടവിലാണ് കാട്ടാനകള്‍ നിലയുറപ്പിച്ചിരിക്കുന്നത്. വനം വകുപ്പും പൊലിസും പടക്കം എറിഞ്ഞ് ആനയെ ഓടിക്കാനുള്ള ശ്രമം തുടരുകയാണ്. സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പറളി പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്നലെ അവധി പ്രഖ്യാപിച്ചു. കാട്ടാനകളെ കാണാനെത്തുന്ന ജനക്കൂട്ടത്തെയും പൊലിസ് നിയന്ത്രിക്കാന്‍ പാടുപെടുകയാണ്. പറളിക്കടവ് ഭാഗത്തുള്ള റോഡിലേക്കുള്ള വാഹനഗതാഗതവും പൊലിസ് നിയന്ത്രിച്ചു.
പറളി പുഴയില്‍ നിലയുറപ്പിച്ച ആനകളെ വനം വകുപ്പും പൊലിസും പടക്കം പൊട്ടിച്ചാണ് കരയിലേക്ക് കയറ്റിയത്. തുടര്‍ന്ന് ആനകള്‍ ചന്തപ്പുര ഭാഗത്തേക്ക് നീങ്ങിയിരിക്കുകയാണ്. വൈകിട്ടോടെ ആനകള്‍ കാട്ടിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ. മൂന്ന് മാസം മുന്‍പ് ഇതേ മേഖലയില്‍ കാട്ടാനകളിറങ്ങി മൂന്ന് ദിവസത്തോളം ആശങ്ക സൃഷ്ടിച്ചിരുന്നു. ആനകള്‍ ജനവാസ മേഖലയില്‍ തന്നെ തുടരുകയാണെങ്കില്‍ വിദഗ്ധ സംഘത്തെ എത്തിച്ച് കാടിലേക്ക് കയറ്റി വിടാനും ജില്ലാ ഭരണംകൂടം ആലോചിക്കുന്നുണ്ട്. ബുധനാഴ്ച വൈകീട്ട് മൂണ്ടുരില്‍ ചുമുട്ട് തൊഴിലാളിയെ ചവിട്ടി കൊന്ന കാട്ടാനകള്‍ വ്യാഴാഴ്ച റേഷന്‍കട തകര്‍ത്ത് ഉള്ളില്‍ കയറി അരി, ഗോതമ്പ് ചാക്കുകള്‍ പുറത്തെടുത്ത് തിന്ന ശേഷമാണ് പറളി ഭാഗത്തേക്ക് കടന്നത്. മൂന്ന് ദിവസമായി നാട്ടിലിറങ്ങി സൈ്വര ജീവിതം തകര്‍ക്കുന്ന കാട്ടാനകളെ കാട്ടിലേക്ക് കയറ്റാന്‍ സാധിക്കാത്ത വനംവകുപ്പിന്റെ നടപടിയില്‍ ജനരോഷവും വ്യാപകയായിരിക്കുകയാണ്. എന്നാല്‍ കാട്ടാനകളെ കയറ്റുന്നതിന് പരിമിതികളാണ് അലട്ടുന്നതെന്ന് വനം വകുപ്പ് പറയുന്നു. മയക്കുവെടി വെക്കുന്നതുള്‍പ്പെടെ നിയന്ത്രണങ്ങളാണുള്ളത്. ഓലപടക്കംമാത്രമാണ് ആനയെ തുരുത്തുന്നതിനുള്ള ആയുധം.ഇതാണ് കാട്ടാനകളെ കാട്ടിലേക്ക് കയറ്റുന്നതിനുള്ളതടസമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago