ആത്മീയ വിദ്യാഭ്യാസത്തിന്റെ അഭാവം അധാര്‍മികതയെ വളര്‍ത്തുന്നു: കടയ്ക്കല്‍
തിരുവനന്തപുരം: രാജ്യത്ത് അക്രമവും അനാചാരങ്ങളും കൊലപാതകങ്ങളും അധികരിക്കുന്നത് ആത്മീയ വിദ്യാഭ്യാസത്തിന്റെ അഭാവം മൂലമാണെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി . ഇളമ്പള്ളൂര്‍ മന്നാനിയ്യാ ഫാത്തിമാ മസ്ജിദ് അറബിക് കോളജിന്റെ സ്വലാത്ത് വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ മന്നാനിയ്യാ ഫാത്തിമാ ജുമുആ മസ്ജിദ് ഇമാം പാങ്ങോട് എ.ഖമറുദ്ദീന് മൗലവി അധ്യക്ഷനായി. ജാമിഅ: മന്നാനിയ്യാ പ്രിന്‍സിപ്പള്‍ കെ.പി.അബൂബക്കര്‍ ഹസ്രത്ത് നസീഹത്തിനും ദുആയ്ക്കും നേതൃത്വം നല്കി. ഷാഹുല്‍ഹമീദ് മൗലവി ,ചീഫ് ഇമാം ഇളമ്പള്ളൂര്‍ സ്വലാത്തിന് തുടക്കം തുടക്കം കുറിച്ചു. ഫാത്തിമാ മസ്ജിദ് മാനേജര്‍ അലിയാരുകുഞ്ഞ് മൗലവി, സിറാജുദ്ദീന് മുസ്ലിയാര്, ബഷീര്‍ മൗലവി, ഹാഷിം മുസ്ലി യാര് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."