ഫലസ്തീന്‍ കൗമാരക്കാരനെ ഇസ്‌റാഈല്‍ വെടിവച്ചുകൊന്നു
ഗസ്സ: ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ടു. സൈഫുദ്ദീന്‍ അബ്ദുല്‍ സൈദ് എന്ന ബാലനാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞു. ഗസ്സ മുനമ്പില്‍ ബുധനാഴ്ച വൈകീട്ടോടെ നടന്ന പതിവ് പ്രക്ഷോഭത്തിനു നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ആറുപേര്‍ക്ക് പരുക്കുണ്ട്. ഇവരെ ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇസ്‌റാഈല്‍ അതിര്‍ത്തിക്കു സമീപം വൈകുന്നേരങ്ങളില്‍ പ്രതിഷേധ സൂചകമായി ഫലസ്തീനികള്‍ സംഘമിച്ചു അധിനിവേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് പതിവാണ്. ഒരു വ്യാഴവട്ടമായി ഇസ്‌റാഈല്‍ ഗസ്സക്കുമേല്‍ ഏര്‍പ്പെടുത്തിവരുന്ന ഉപരോധം അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഈ പ്രതിഷേധ സംഗമത്തിനു നേരെയാണ് അധിനിവേശസൈന്യം ആക്രമണം അഴിച്ചുവിട്ടത്. തലക്കുവെടിയേറ്റ സൈഫുദ്ദീന്‍ തല്‍ക്ഷണം മരിച്ചതായി ഗസ്സ ആരോഗ്യവകുപ്പ് അറിയിച്ചു. പ്രക്ഷോഭകര്‍ക്കു നേരെ ഇസ്‌റാഈല്‍ സൈന്യം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നു കഴിഞ്ഞമാസം യു.എന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും അധിനിവേശ സൈന്യം ആക്രമണം അവസാനിപ്പിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."