HOME
DETAILS

അമിത് ഷായുടെ ബാങ്കിലെ 745 കോടി: പ്രതിരോധത്തില്‍ ബി.ജെ.പി

  
backup
June 23 2018 | 16:06 PM

%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b7%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-745-%e0%b4%95%e0%b5%8b

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനു ശേഷം പഴയ കറന്‍സി നോട്ടുകളുടെ നിക്ഷേപം ഏറ്റവും കൂടുതല്‍ നടന്നത് അമിത്ഷായുടെ ബാങ്കിലെന്ന റിപ്പോര്‍ട്ട് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നു.

ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലാണ് നിക്ഷേപം ഏറ്റവും കുടുതലുണ്ടായതെന്ന് വിവരാവകാശ പ്രകാരം പുറത്തു വന്ന രേഖയിലായിരുന്നു പുറത്തുവന്നത്്.

ബാങ്ക് ഡയറക്ടറും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ അമിത് ഷായ്‌ക്കെതിരേ പ്രതിയോഗികള്‍ ഇത് രാഷ്ട്രീയ ആയുധമാക്കുകയാണ്.

നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷമുള്ള അഞ്ചു ദിവസം 745.59 കോടി രൂപ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടതായാണ് രേഖകളില്‍ പറയുന്നത്.


18 വര്‍ഷമായി അമിത് ഷാ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടറാണ്. സംസ്ഥാന കാബിനറ്റ് മന്ത്രിയും ബി.ജെ.പി നേതാവുമായ ജയേഷ് ഭായ് വിത്തല്‍ഭായ് രദാദിയ ചെയര്‍മാനായ ഗുജറാത്തിലെ തന്നെ രാജ്‌കോട്ട് ജില്ലാ സഹകരണ ബാങ്കാണ് നിക്ഷേപത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് (693.19കോടി). കള്ളപ്പണം തടയാന്‍ നവംബര്‍ 14ന് ശേഷം ജില്ലാ സഹകരണ ബാങ്കുകളിലെ നിക്ഷേപം അനുവദിച്ചിട്ടില്ല.

എന്നാല്‍ അഞ്ചു ദിവസത്തിനുള്ളില്‍ ബി.ജെ.പി നേതാക്കളുമായി ബന്ധമുള്ള ബാങ്കുകളില്‍ കൂടുതല്‍ നിക്ഷേപം നടന്നത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ചോദ്യം ചെയ്യുകയാണ്.

വിഷയത്തില്‍ എന്ത് പ്രതികരിക്കുമെന്ന പ്രയാസത്തിലാണ് ബി.ജെ.പി. മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ മനോരഞ്ജന്‍ എസ്. റായിയുടെ അപേക്ഷയിലാണ് വിവരങ്ങള്‍ പുറത്തു വന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  a minute ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  5 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  10 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  26 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  34 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  37 minutes ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  an hour ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago