HOME
DETAILS
MAL
കടല്‍ക്കൊള്ളക്കാരില്‍ നിന്ന് കപ്പല്‍ തിരിച്ചു പിടിച്ചു; ജീവനക്കാരെ മോചിപ്പിക്കാനായില്ല
backup
April 11 2017 | 04:04 AM
മൊഗാദിഷു: കൊള്ളക്കാര്‍ റാഞ്ചിയ ഇന്ത്യന്‍ കപ്പല്‍ സൊമാലി സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ മോചിപ്പിച്ചു. എന്നാല്‍ കപ്പലിലെ ജീവനക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കപ്പലിലെ ഒമ്പത് ജീവനക്കാരെ കൊള്ളക്കാര്‍ ബന്ദികളാക്കിയതായി സൊമാലി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പെട്ടെന്നുള്ള ആക്രമണത്തിലാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ഗല്‍മുഡക് വൈസ്പ്രസിഡന്റ് മുഹമ്മദ് ങാഷി അരവെ പറഞ്ഞു. പതിനൊന്നു ജീവനക്കാരില്‍ രണ്ടു പേരെ മാത്രമാണ് രക്ഷിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന 117 കടല്‍ക്കൊള്ളക്കാരെ വിട്ടയക്കാനാണ് ജീവനക്കാരെ ബന്ദികളാക്കിയതെന്ന് കൊള്‌ളക്കാര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ മാസം ആദ്യത്തിലാണ് അല്‍ കൗസര്‍ എന്ന ചരക്കു കപ്പല്‍ കൊള്ളക്കാര്‍ റാഞ്ചിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."