മണ്ണഞ്ചേരിയില്‍ ആര്.എസ്.എസുകാര്‍ സി.പി.എം നേതാവിനെ വെട്ടി പരുക്കേല്‍പ്പിച്ചു
മണ്ണഞ്ചേരി : വലിയവീട്ടില്‍ ആര്.എസ്.എസ് - സി.പി.എം അക്രമത്തെ തുടര്‍ന്ന് സി.പി.എം നേതാവിന് വെട്ടേറ്റു. മണ്ണഞ്ചേരി പഞ്ചായത്തില്‍ 16 -ാം വാര്‍ഡില്‍ നന്ദാവനം വീട്ടില്‍ വിശ്വകുമാറിന്റെ മകന് ഗിരിഷി (38) നെയാണ് വെട്ടേറ്റനിലയില്‍ വണ്ടാനം മെഡിക്കല്‍ കേളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇയാളുടെ ഒരു കാലിന് വെട്ടേല്‍ക്കുകയും മറുകാല് അക്രമികള്‍ തല്ലിയൊടിക്കുകയും ചെയ്തു. വെളളിയാഴ്ച രാത്രി 10.30 ന് വലിയവീട് ക്ഷേത്രത്തിന് സമീപമുള്ള വീടിന്റെ മുന്നില്‍ വച്ചായിരുന്നു അക്രമം.
സി.പി.എം അമ്പനാകുളങ്ങര ലോക്കല്‍ കമ്മറ്റി അംഗമാണ്്് ഗിരിഷ്. പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിച്ച ശേഷം ഗിരഷ് വീട്ടിലേക്ക് വരുമ്പോള്‍ ഏഴംഗ സംഘം അക്രമിക്കുകയായിരുന്നെന്ന് ഇയാള്‍ പൊലിസിന് മൊഴി നല്കി. ഗിരിഷിന്റെ മൊഴിയെ തുടര്‍ന്ന്്് അതുല്‍ (മാടത്ത), ഗണേശ്, വിഷ്ണു, സനീഷ് എന്നിവരും കണ്ടാലറിയുന്ന മൂന്നു പേരെയും പ്രതി ചേര്‍ത്ത് മണ്ണഞ്ചേരി പൊലിസ് കേസെടുത്തു.
പ്രതികളെല്ലാം പ്രദേശത്തെ ആര്.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകരാണെന്ന്് പൊലിസ് പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഒരുക്കം നടക്കുന്ന സമയം മുതല്‍ ഈ പ്രദേശത്ത് സി.പി.എം - ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കങ്ങളും ചെറിയ സംഘട്ടനങ്ങളും ഇവിടെ പതിവായിരുന്നു. കുറച്ചുനാള്‍ മുന്‍പ് പ്രദേശത്തെ ചില സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതാണ് തര്‍ക്കങ്ങളുടെ തുടക്കം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍പൊലിസ് സന്നാഹത്തെ വിന്ന്യസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."