HOME
DETAILS

ഇന്ത്യന്‍ പത്രലോകത്ത് ഇടറാത്ത ശബ്ദം അവസാനിക്കുന്നില്ല

  
Web Desk
March 09 2019 | 01:03 AM

indian-medias-not-last-spm-editorial-09-03-2019

ഇന്ത്യയിലെ ഭൂരിപക്ഷം പത്ര-ദൃശ്യ മാധ്യമങ്ങളും അഴിമതിയില്‍ മുങ്ങിക്കുളിക്കുകയും അഴിമതിയില്‍ അവ ലോകത്ത് രണ്ടാംസ്ഥാനത്ത് എത്തിനില്‍ക്കുകയും ചെയ്യുന്ന ഒരു സന്ദര്‍ഭത്തില്‍, കോര്‍പറേറ്റുകള്‍ കൈയടക്കിയിട്ടുള്ള മാധ്യമങ്ങളെല്ലാം ബി.ജെ.പിയെയും നരേന്ദ്രമോദി സര്‍ക്കാരിനെയും പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കുന്ന ഒരുവേളയില്‍ ദ ഹിന്ദു ദിനപത്രം അതിന്റെ വേറിട്ട വ്യക്തിത്വം ഒരിക്കല്‍കൂടി വെളിപ്പെടുത്തിയിരിക്കുന്നു. അതിന്റെ മുന്‍ എഡിറ്ററും ഇപ്പോള്‍ അതിന്റെ ചെയര്‍മാനുമായ എന്‍. റാമാകട്ടെ പതറാത്ത ശബ്ദത്തോടെ സര്‍ക്കാരിന്റെ റാഫേല്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ഇനിയും പുറത്ത്‌കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുകയുമാണ്.
ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം വമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ മാധ്യമലോകത്ത് സുഗന്ധം പ്രസരിപ്പിക്കുന്നതാണ് വിശ്രുത പത്രപ്രവര്‍ത്തകനായ എന്‍. റാമിന്റെ വാക്കുകള്‍. റാഫേല്‍ അഴിമതിയിലെ യഥാര്‍ഥ രേഖകളുടെ പകര്‍പ്പാണ് കൈയിലുള്ളത്. ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തില്‍നിന്ന് രേഖകള്‍ മോഷണം പോയിട്ടുണ്ടെങ്കില്‍ അതിന്റെയര്‍ഥം രേഖകളില്‍ പറയുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാണെന്നാണ്. മോഷണം പോയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനു തന്നെയാണ്. രേഖകള്‍ മോഷണം പോയതിന്റെ പേരില്‍ ഹിന്ദു പത്രത്തിനെതിരേ നടപടിയെടുക്കുമെന്ന് ബുധനാഴ്ച സുപ്രിംകോടതിയില്‍ നടന്ന വിചാരണയില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞിരുന്നു. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുക എന്നും രേഖകളുടെ ഉറവിടം വ്യക്തമാക്കണമെന്നും അറ്റോര്‍ണി ജനറല്‍ വാദത്തിനിടെ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ ഭയക്കുന്നില്ലെന്നാണ് വ്യാഴാഴ്ച റാം വ്യക്തമാക്കിയത്. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍ വാര്‍ത്തകളുടെ ഉറവിടം വരുന്നില്ല.


അറിയാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തിനു നേരെയും സ്വതന്ത്ര പത്ര പ്രവര്‍ത്തനത്തിനു നേരെയുമുള്ള ബി.ജെ.പി സര്‍ക്കാരിന്റെ കടന്നാക്രമണമാണിതെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡും വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ത്തകളുടെ ഉറവിടം പുറത്തുവിടാന്‍ സര്‍ക്കാരിനു പത്രങ്ങളെ നിര്‍ബന്ധിക്കാനാവില്ല. എന്‍.ഡി ടി.വിക്കെതിരേ പ്രതികാരപൂര്‍വം പ്രവര്‍ത്തിച്ചതുപോലെ ഇപ്പോള്‍തന്നെ മോദി സര്‍ക്കാര്‍ ഹിന്ദു പത്രത്തിനെതിരേയും വാര്‍ത്ത പ്രസിദ്ധീകരിച്ച മറ്റൊരു പത്രത്തിനെതിരേയും നീങ്ങിയിട്ടുണ്ട്. ആദ്യപടിയായി പരസ്യം നിഷേധിച്ചിരിക്കുന്നു. മറ്റു കോര്‍പറേറ്റ് സ്ഥാപനങ്ങളും ഈവഴി പിന്തുടര്‍ന്നുകൂടെന്നില്ല. എന്നാലും ബാക്കിയുള്ള വിവരങ്ങളും പുറത്തുവിടുമെന്ന റാമിന്റെ പ്രഖ്യാപനം ആര്‍ജവമുള്ള പത്രപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ വംശനാശം സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്.
രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെങ്കില്‍പോലും തെളിവു നിയമത്തിന്റെ വ്യവസ്ഥയനുസരിച്ച് മോഷ്ടിക്കപ്പെട്ട രേഖകള്‍ കോടതിക്ക് പരിശോധിക്കാമെന്ന് വിചാരണ വേളയില്‍ ജസ്റ്റിസ് കെ.എം ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.


പ്രതിരോധ മന്ത്രാലയത്തിനെ മറികടന്ന് റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസ് ഇടപെട്ട് മറ്റൊരു ഇടപാട് ചര്‍ച്ച നടത്തി. ഇതുകാരണം ബാങ്ക് ഗാരന്റി ഇല്ലാതായി. വമ്പിച്ച വില കൊടുക്കേണ്ടിയുംവന്നു. ഈ ഇനത്തില്‍ 30,000 കോടിയാണ് അനില്‍ അംബാനിക്ക് മോദി നേടിക്കൊടുത്തതെന്ന രാഹുല്‍ഗാന്ധിയുടെ വാദം ഇപ്പോള്‍ കൂടുതല്‍ ജ്വലിച്ചുകൊണ്ടിരിക്കുകയാണ്. സമാന്തര ചര്‍ച്ച നടത്തി അനില്‍ അംബാനിക്കു കോടികള്‍ ചോര്‍ത്തിക്കൊടുക്കുകയായിരുന്നു മോദിയെന്ന രാഹുല്‍ഗാന്ധിയുടെ ആരോപണത്തിന് ഹിന്ദു പത്രത്തിലെ രേഖകളിലൂടെ കൂടുതല്‍ വ്യക്തത വന്നിരിക്കുകയാണ്.നിര്‍ഭയവും സത്യസന്ധവുമായ പത്രപ്രവര്‍ത്തനം കടങ്കഥയായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ പത്രലോകത്തിനാകെ പുതുവെളിച്ചം പകരുന്നതാണ് ഹിന്ദു പത്രത്തിന്റെ വെളിപ്പെടുത്തല്‍. ഹിന്ദു പത്രം ഇപ്പോള്‍ മാത്രമല്ല ഇത്തരം വിവരങ്ങള്‍ പുറത്തുവിടുന്നത്. ബോഫോഴ്‌സ് തോക്ക് ഇടപാടിലെ അഴിമതിയും ഈ പത്രമാണ് പുറത്തുകൊണ്ടുവന്നത്.

1986ലാണ് ഈ അഴിമതി നടന്നത്. പത്രത്തിലെ ചിത്രാ സുബ്രഹ്മണ്യം സ്വീഡിഷ് റേഡിയോ നടത്തിയ ഒരു പ്രക്ഷേപണത്തിന്റെ തുമ്പുപിടിച്ചാണ് ബോഫോഴ്‌സ് അഴിമതി പുറത്തുകൊണ്ടുവന്നത്. അന്ന് ഹിന്ദു പത്രത്തിനൊപ്പം രാജീവ് സര്‍ക്കാരിനെതിരേ അഴിമതിയാരോപണം നടത്താന്‍ ബി.ജെ.പിയും മുന്‍പന്തിയിലായിരുന്നു. ഇപ്പോള്‍ ഭരണം കിട്ടിയപ്പോള്‍ റാഫേല്‍ അഴിമതി ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍പെടുന്നതാണെന്ന് പറയുന്നത് പരിഹാസ്യമാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനു നേരെയുള്ള വെല്ലുവിളിയാണ് ഈ ഭീഷണി. ഇതേപോലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള രേഖയായ മുന്‍ പ്രതിരോധ വകുപ്പ് മന്ത്രി മനോഹര്‍ പരീക്കറിന്റെ കത്ത് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് ഒന്നും പറയാനില്ല. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഔദ്യോഗിക രഹസ്യ നിയമം നിലനില്‍ക്കില്ല. ഫെബ്രുവരി ഒമ്പതിനാണ് ഹിന്ദു രേഖകള്‍ പുറത്തുവിട്ടത്. ഇപ്പോഴാണ് കേസുമായി കേന്ദ്രസര്‍ക്കാര്‍ വരുന്നത്.


റാഫേല്‍ അഴിമതി സംബന്ധിച്ച് ഒട്ടേറെ രേഖകള്‍ കൈവശമുണ്ടെന്നും വൈകാതെ അവ പുറത്തുവരുമെന്നും റാം പറയുമ്പോള്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഭീഷണിക്കു മുന്നില്‍ അദ്ദേഹം വഴങ്ങുന്നില്ല എന്ന സന്ദേശമാണ് നല്‍കുന്നത്. രേഖകള്‍ ആരു നല്‍കിയെന്ന് ആരോടും വെളിപ്പെടുത്തേണ്ട ആവശ്യമില്ല. രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടിയാണ് റാഫേല്‍ അഴിമതി രേഖകള്‍ പുറത്തുവിടുന്നത്. ഇനിയും അതു തുടരുമെന്നും ഔദ്യോഗിക രഹസ്യ നിയമം മാധ്യമപ്രവര്‍ത്തനത്തില്‍ പ്രയോഗിക്കാനാവില്ലെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനു നേരെയുള്ള കൈയേറ്റം ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്നും അതു ചെറുത്തുതോല്‍പിക്കേണ്ടതാണെന്നും രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ച ധീരനായ പത്രപ്രവര്‍ത്തകന്‍ എന്‍. റാമെന്ന നരസിംഹ റാം പറയുമ്പോള്‍ ഉറപ്പിക്കാം, പത്രലോകത്ത ഇടറാത്ത ശബ്ദം അവസാനിച്ചിട്ടില്ലെന്ന്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  12 minutes ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  28 minutes ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  an hour ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  an hour ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  an hour ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  an hour ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  an hour ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  an hour ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  2 hours ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  2 hours ago