കെ.എം ഷാജിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയില്ലെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി. അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്നുള്ള ഉത്തരവാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഷാജിയുടെ നിയമസഭാ കാലാവധി കഴിഞ്ഞതിനാല്‍ തെരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയെന്ന ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നും സുപ്രിംകോടതി പറഞ്ഞു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. തെരഞ്ഞെടുപ്പില്‍ ഷാജി മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്ത് വോട്ട് പിടിച്ചുവെന്നായിരുന്നു ആരോപണം. എതിര്‍ സ്ഥാനാര്‍തിയായിരുന്ന നികേഷ് കുമാറാണ് ഷാജിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇത് ശരിവെച്ച ഹൈക്കോടതി 2018 നവംബറില്‍ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയിരുന്നു. ഒപ്പ് ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഹൈക്കോടതി ഷാജിക്ക് വിധിച്ച അയോഗ്യത ഇപ്പോഴും നിലനില്‍ക്കുകയാണെന്നാണ് നികേഷ് കുമാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8 (A) പ്രകാരം അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് രാഷ്ട്രപതി ആണെന്ന് ഷാജിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹൈക്കോടതി ഇക്കാര്യത്തില്‍ അധികാര പരിധി മറികടന്നുവന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും ഉജ്ജ്വല്‍ ഭുയാനുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ക്രമക്കേട് കണ്ടത്തിയ സാഹചര്യത്തില്‍ ഈ വിഷയം രാഷ്ട്രപതിക്ക് വിടേണ്ടതായിരുന്നുവെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി.
നികേഷ് കുമാറിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.വി. ദിനേശ്, അഭിഭാഷക ആന്‍ മാത്യു എന്നിവരാണ് ഹാജരായത്. കെ എം ഷാജിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ നിഖില്‍ ഗോയല്‍, അഭിഭാഷകരായ ഹാരിസ് ബീരാന്‍, മര്‍സൂഖ് ബാഫഖി തങ്ങള്‍ എന്നിവര്‍ ഹാജരായി.
the supreme court has ruled that former mla km shaji is not disqualified from contesting elections, bringing relief to the congress leader amid ongoing political developments in kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."