ആവശ്യം ഇതാണെങ്കില്‍ സ്വര്‍ണം ഇപ്പോള്‍ വില്‍ക്കുന്നതാണ് നല്ലത്
അതിശയിപ്പിക്കുന്ന കുതിപ്പാണ് സ്വര്‍ണ വിലയില്‍ ഈയിടെയായി നടന്നുകൊണ്ടിരിക്കുന്നത്. സ്വര്‍ണം വാങ്ങാനുദ്ദേശിക്കുന്നവര്‍ ആശങ്കപ്പെടുന്നുണ്ടെങ്കിലും സ്വര്‍ണം കയ്യിലുള്ളവര്‍ സന്തോഷിക്കുകയാണ്. ഇന്ന് ഒറ്റദിവസം സംസ്ഥാനത്ത് പവന് 8,640 രൂപയാണ് കൂടിയിരിക്കുന്നത്. ഗ്രാമിന് 1,080 രൂപയും കൂടി. ഇത്രയും വര്‍ധന ഇതിനു മുന്‍പുണ്ടായിട്ടില്ല. പവന്‍വില 1,30,000 കടന്നു.
ആഗോളവിപണിയിലും ഇന്ന് വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്‌പോട്ട് ഗോള്‍ഡിന് വില 2.6 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 5,538.69 ഡോളറായി ഉയര്‍ന്നു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും ഉയര്‍ന്നിട്ടുണ്ട്.
യു.എസ് സമ്പദ്‌വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയും ആഗോള വ്യാപാര പ്രതിസന്ധിയുമാണ് സ്വര്‍ണവിലയുടെ കുതിപ്പിന് പിന്നിലെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അതേസമയം നിങ്ങളുടെ കയ്യില്‍ സ്വര്‍ണാഭരണങ്ങളുണ്ടെങ്കില്‍ ചാടിക്കേറി വില്‍ക്കാന്‍ നോക്കണ്ട. കാരണം സ്വര്‍ണത്തിന് ഇനിയും വില ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. പലതരത്തിലുളള ആവശ്യങ്ങള്‍ മുന്നില്‍ കണ്ടിട്ടാവും ആളുകള്‍ സ്വര്‍ണം വില്‍ക്കാന്‍ ആളുകള്‍ ജ്വല്ലറികളിലേക്ക് എത്തുന്നത്. ആവശ്യങ്ങള്‍ക്കനുസരിച്ചുളള വരുമാനം ആളുകള്‍ക്ക് ലഭിക്കാത്തതുകൊണ്ടാണ് . ആ അവസ്ഥയെ തരണം ചെയ്യാനായി കയ്യിലുളള വസ്തുക്കള്‍ വില്‍ക്കുകയാണ് വഴി. പെട്ടെന്ന് പണമാക്കി മാറ്റാന്‍ സാധിക്കുന്നത് സ്വര്‍ണം തന്നെയാണ്.
വില്‍ക്കാന്‍ വരുന്നവരോട് പറയുന്നത്, കൃത്യമായ ആവശ്യം ഉണ്ടെങ്കില്‍ മാത്രം വിറ്റാല്‍ മതി എന്നാണ്. കാരണം വില ഉയരുന്ന ട്രെന്‍ഡ് ആണ് കാണിക്കുന്നത്. അതല്ല വീട് വെയ്ക്കാനോ സ്ഥലം വാങ്ങാനോ ഒക്കെ ആണെങ്കില്‍ സ്വര്‍ണം വിറ്റ് പണമാക്കി കാര്യങ്ങള്‍ ചെയ്യാം. ഇപ്പോള്‍ സ്ഥലത്തിനൊക്കെ വലിയ വിലയിടിവാണ് കാണുന്നത്. സ്വര്‍ണം എത്രയും പെട്ടെന്ന് വിറ്റ് വീട് പണിതാല്‍ അത്രയും ചിലവ് കുറച്ചിട്ട് അവര്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ വീട് പണിയാനാകും. അതായത് ചുരുക്കിപ്പറഞ്ഞാല്‍ വീട് പണിയാന്‍ വേണ്ടിയാണെങ്കില്‍ മാത്രം സ്വര്‍ണം വിറ്റാല്‍മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."