HOME
DETAILS

പ്രവാസികളുമായി ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ച്  വിമാനങ്ങള്‍ കൂടി തിരുവനന്തപുരത്തേക്ക്

  
backup
May 15 2020 | 04:05 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af%e0%b5%8d
 
തിരുവനന്തപുരം: വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടത്തില്‍ അഞ്ച് വിമാനങ്ങള്‍ ഈയാഴ്ച തിരുവനന്തപുരത്തെത്താനിരിക്കെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ കുറ്റമറ്റതാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ തുടങ്ങി. 
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ശുചിമുറിയുടേതുള്‍പ്പെടെ ചില പോരായ്മകള്‍ പരാതികളായതിന്റെ പശ്ചാത്തലത്തില്‍ രണ്ടാം ഘട്ട ക്വാറന്റൈന് തിരഞ്ഞെടുത്ത കെട്ടിടങ്ങളിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ നഗരസഭ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, റവന്യൂ, സാമൂഹ്യനീതി വകുപ്പ് , പൊലിസ് എന്നിവരുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. 
നഗരത്തിലും സമീപത്തെ ആറ് താലൂക്കുകളിലുമായി 15,000ത്തോളം പേരെ പാര്‍പ്പിക്കാനുളള കെട്ടിടങ്ങളായിരുന്നു കണ്ടെത്തിയിരുന്നത്.
അയല്‍സംസ്ഥാനങ്ങളിലെ തീവ്രബാധിത മേഖലകളില്‍നിന്ന് ഉള്‍പ്പെടെ കൂടുതല്‍ മലയാളികള്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ സജ്ജമാക്കേണ്ടിവരുമെന്നാണ് ജില്ലാഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. 
വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ ആയിരത്തോളം വിദേശ മലയാളികളെയാണ് പ്രതീക്ഷിക്കുന്നത്. ഇവരില്‍ ക്വാറന്റൈന്‍ സൗകര്യം ആവശ്യമുളളവര്‍ക്കുള്ള കെട്ടിടങ്ങള്‍ നിലവില്‍ സജ്ജമാണ്. ഓരോ കെട്ടിടത്തിലും ഒരുമുറിയില്‍ ഒരാളെ വീതം ക്വാറന്റൈനിലാക്കാനും പ്രത്യേകം ശുചിമുറി സൗകര്യം ഉറപ്പാക്കാനുമുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. 
ഹോം ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെടുന്നവരില്‍ വീടുകളില്‍ ശുചിമുറിയില്ലാത്തതുള്‍പ്പെടെ അസൗകര്യങ്ങള്‍ നേരിടുന്നവര്‍ക്കും സര്‍ക്കാര്‍ ക്വാറന്റൈന്‍ വേണ്ടിവരും.
ഇതിന്റെ കണക്കെടുപ്പും ക്രമീകരണങ്ങളും വിലയിരുത്താനും വിമാനത്താവളത്തിലെത്തുന്നവരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള ബസ്, ആംബുലന്‍സ്, ടാക്‌സി ക്രമീകരണങ്ങള്‍ സജ്ജീകരിക്കാനുമുള്ള ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നുവരുന്നത്.
ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് ആദ്യഘട്ടത്തിലേതുപോലെ ഭക്ഷണവും വ്യക്തിഗത ഉപയോഗത്തിനുള്ള സോപ്പ്, ചീപ്പ്, ബെഡ്ഷീറ്റ് തുടങ്ങിയ അത്യാവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ നഗരസഭയുടെ നേതൃത്വത്തിലും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
രണ്ടാംഘട്ടത്തില്‍ വിദേശത്തുനിന്ന് 31 വിമാനങ്ങളാണ് കേരളത്തിലെത്തുക. ഈമാസം 25 വരെയുള്ള രണ്ടാം ഘട്ടത്തില്‍ 17ന് മസ്‌ക്കറ്റ്(വൈകിട്ട് 6.35), 18ന് അബൂദാബി (വൈകിട്ട് 7.20), 20ന് കുവൈത്ത് (രാത്രി 9.25), 22ന് ബഹ്‌റൈന്‍ (രാത്രി 8.55), 23ന് ദുബൈ (വൈകിട്ട് 7.25) വിമാനങ്ങളാണ് എത്തുക. ആദ്യഘട്ടത്തില്‍ ഒരുവിമാനമാണ് തിരുവനന്തപുരത്ത് എത്തിയത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഡോ. ശ്രീക്കുട്ടിക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 months ago
No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago