അഡ്‌നോക്കില്‍ ജോലി; വ്യാജ വാര്‍ത്തയില്‍ വെട്ടിലായത് ആയിരത്തോളം പേര്‍
പന്തീരാങ്കാവ്: വിദേശത്തുള്ള പെട്രോളിയം കമ്പനിയിലേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നുവെന്ന വ്യാജ വാട്ട്‌സ്ആപ്പ് സന്ദേശത്തെ തുടര്‍ന്ന് റാവിസ് കടവ് റിസോര്‍ട്ടിലെത്തിയത് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍. മുന്നൂറോളം പേര്‍ക്ക് അബൂദബി നാഷനല്‍ ഓയില്‍ കമ്പനി(അഡ്‌നോക്)യില്‍ ജോലി ഒഴിവുണ്ടെന്ന അറിയിപ്പാണു സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചത്.
ഇന്നലെ രാവിലെ പത്തിന് അഭിമുഖമുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍നിന്നും അയല്‍ജില്ലകളില്‍നിന്നുമായി ധാരാളം പേരാണ് ഇവിടെയെത്തിയത്. കടവ് റിസോര്‍ട്ടില്‍ എത്തിയപ്പോഴാണു സംഭവം വ്യാജ സന്ദേശമാണെന്നും തങ്ങള്‍ വഞ്ചിതരാകുകയായിരുന്നുവെന്നും അറിയുന്നത്.
റിസോര്‍ട്ടിന്റെ പ്രധാന കവാടത്തിനു സമീപം ഇന്റര്‍വ്യൂവിന് എത്തിയവരുടെയും വിവരമറിഞ്ഞെത്തിയ നാട്ടുകാരുടെയും തിരക്കുകാരണം ദേശീയപാതയില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. സന്ദേശത്തില്‍ പറയുന്ന ട്രാവല്‍സുമായി ബന്ധപ്പെട്ടപ്പോള്‍ അവരുടെ പേരില്‍ വ്യാജമായി പ്രചരിപ്പിച്ചതാണെന്നും നേരത്തെ 400 പേരുടെ ഒഴിവുണ്ടായിരുന്നുവെന്നും അതിലേക്കുള്ള അഭിമുഖം കഴിഞ്ഞതാണെന്നും ട്രാവല്‍സ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."