HOME
DETAILS

അനുരാഗത്തിന്റെ അതുല്യ ലയങ്ങളില്‍

  
backup
March 09 2019 | 22:03 PM

45646851351351651-25689

പ്രസിദ്ധ പാകിസ്താനി കവിയും പണ്ഡിതനുമായിരുന്നു മുസഫര്‍ വാര്‍സി. മീററ്റില്‍ ജനിച്ചു വളര്‍ന്ന് വിഭജനാനന്തരം പാകിസ്താനിലേക്ക് പോയ വാര്‍സി നിരവധി നഅതുകളും ഗസലുകളും സൂഫിയാന കലാമുകളും രചിച്ചിട്ടുണ്ട്. അബുല്‍ കലാം ആസാദ്, അല്ലാമാ ഇഖ്ബാല്‍, ഹസ്രത് മൊഹാനി എന്നിവരുടെ സുഹൃത്തായിരുന്നു.
അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധവും ജനകീയവുമായ രചനകളില്‍ ഒന്നാണ് നുസ്രത് ഫത്തേഹ് അലി ഖാന്‍ പാടി അനശ്വരമാക്കിയ 'തൂ കുജാ മന്‍ കുജാ'. പ്രവാചകാനുരാഗം വശ്യമോഹനമായി നിറഞ്ഞൊഴുകുന്ന ഈ പ്രകീര്‍ത്തനം നിരവധി ഗായകര്‍ പലവിധത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും പഴയ ഭാഷ്യമാണ് ഈ മൊഴിമാറ്റത്തിന് അവലംബിച്ചിട്ടുള്ളത്. തൂ കുജാ മന്‍ കുജാ എന്നത് ഫാര്‍സി ഭാഷയിലും ബാക്കി വരികളെല്ലാം ഉര്‍ദുവിലുമാണ് ഇതിലുള്ളത്. 'തൂ കുജാ മന്‍ കുജാ' എന്നതിന് 'അങ്ങെവിടെയാണ്, ഞാനെവിടെയാണ്' എന്നാണ് വാക്കര്‍ഥമെങ്കിലും, അങ്ങയുടെ ഉല്‍കൃഷ്ടമായ പദവികളും നിലയുമെവിടെ, എന്റെ പതിതാവസ്ഥയെവിടെ എന്ന തരത്തില്‍, താരതമ്യം പോലും അസാധ്യമായ ഉയരത്തില്‍ റസൂലിനെ കാണുന്ന വിശാലമായ അര്‍ഥതലം അതിനുണ്ട്. ഒരേസമയം റസൂലില്‍ നിന്ന് അത്രയേറെ അകലെയായിരിക്കുമ്പോഴും ദീപ്തമായ അനുരാഗവിവശതയില്‍ ഏറ്റവും അടുത്ത് ഹൃദയത്തില്‍ കുടിയിരുത്തുന്ന അനുഭൂതി കൂടി നമുക്കിവിടെ കാണാനാവുന്നു.

ദൈവശാസ്ത്രപരമ്പര്യങ്ങളില്‍, സമ്പ്രദായികമായ അര്‍ഥത്തില്‍, പ്രവാചകനെ അഭിസംബോധന ചെയ്യുമ്പോള്‍ 'നീ' എന്ന് ഉപയോഗിക്കാവതല്ലെങ്കിലും തീവ്രാനുരാഗത്തിന്റെ ലയസന്ധികളില്‍, അടുപ്പത്തിന്റെ ഗൂഢമായ ആയിത്തീരലുകളില്‍ സൂഫികള്‍ അങ്ങനെ ചെയ്തിട്ടുണ്ട്, പ്രത്യേകിച്ചും കവിതയുടെയും അനുരാഗത്തിന്റെയും വിശാലപാരമ്യങ്ങളില്‍. അല്ലാഹു പൊറുക്കട്ടെ. പ്രവാചകനില്‍ എന്നുമെന്നും അനുഗ്രഹങ്ങള്‍ വര്‍ഷിക്കട്ടെ.

അങ്ങെവിടെയാണ്, ഞാനെവിടെയാണ്..
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നീ ഹറമിന്റെ നായകന്‍, ഞാനൊരു പരദേശിഫകീര്‍
നിന്റെ വിശുദ്ധസ്തുതികളും എന്റെയധരങ്ങളും
ഒരിക്കലും വേര്‍പിരിയില്ല.
ഞാനലയുന്നത് നിന്നിലേക്ക്, നിന്നോടൊപ്പമാകാന്‍
നീയാണ് ദാതാവ്..
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നീ വെളിപാടിന്റെ വസ്ത്രമണിഞ്ഞവന്‍
ഖുര്‍ആനിലാല്‍ തലപ്പാവണിഞ്ഞവന്‍
സ്വര്‍ലോകങ്ങളിലെ സിംഹാസനം നിന്റെ ഇരിപ്പിടം
സമസ്ത ലോകങ്ങള്‍ക്കും കാരുണ്യമായവനേ..
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നീ യാഥാര്‍ഥ്യം, ഞാന്‍ വെറുമൊരു തോന്നല്‍
നീ കടല്‍, ഞാനുഴറിയലയും ദാഹം
എന്റെ വീടീ മണ്ണില്‍, നിന്റെ വഴിപോലും
സിദ്‌റതുല്‍ മുന്‍തഹാക്കുമപ്പുറം
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നിന്റെ പരിമളം കരുണയുടെ ഉറവ്
നിന്റെ കണ്ണുകള്‍ ഹറമിന്റെ കവാടങ്ങള്‍
നിന്റെ നെറ്റിത്തടം വെളിച്ചങ്ങളുടെ തിളക്കം
സമസ്ത ലോകങ്ങള്‍ക്കും കാരുണ്യമായവനേ..
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

എന്റെ ഓരോ ശ്വാസത്തിലും ചോരയൂര്‍ന്നു പോകുന്നു
നിന്റെ കരുണയെന്റെ ഹൃദയം തകരാതെ കാക്കുന്നു
ഞാനൊരു ചെറുചഷകം, നീ പാരാവാരം
നീ ഐശ്വര്യവാന്‍, ഞാനൊരഗതി.
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നിന്റെ പദവി മനുഷ്യകുലത്തിലേറ്റവും ശ്രേഷ്ഠന്‍ എന്ന്
നിന്റെ ഭാഷണം നേരിന്റെ ശബ്ദം
ആകാശങ്ങള്‍ നിന്നെ കേള്‍ക്കാനിരിക്കുന്നു
ജിബ്‌രീല്‍ നിന്റെ കുതിരയെ തെളിക്കുന്നു
സമസ്ത ലോകങ്ങള്‍ക്കും കാരുണ്യമായവനേ..
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നിന്നോടുള്ള പ്രണയമാണ് വിശ്വാസം
നിന്നില്‍ നിന്നുള്ള പരിമളമാണ് വിവേകം
നിന്റെ പ്രകൃതങ്ങളുടെ വ്യാഖ്യാനം
എന്നും ഖുര്‍ആന്‍ തന്നെ
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..
ദീനും ദുനിയാവും നിന്നില്‍നിന്നു ഞാന്‍ നേടും
സമസ്ത ലോകങ്ങള്‍ക്കും കാരുണ്യമായവനേ..
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

ശുഭ്രവേഷങ്ങളില്‍ വിഭൂഷിതന്‍ നീ
ആശീര്‍വാദങ്ങളുടെ ഒരു മേലാപ്പുമായി വരുന്നു ഞാന്‍
നീ കഅ്ബയുടെ പ്രണയം
ഞാനെന്നും നിന്റെ ചുറ്റും
ഞാന്‍ പ്രാര്‍ത്ഥന, നീയുത്തരം
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നിന്നെ തേടി അലയുകയാണ്
വഴിതെറ്റിയവരുടെ ആള്‍ക്കൂട്ടങ്ങള്‍
നീയല്ലാതാരുമില്ലവര്‍ക്ക്
സമസ്ത ലോകങ്ങള്‍ക്കും കാരുണ്യമായവനേ..
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

ഞാനെപ്പോള്‍ സന്ദേഹത്തിലകപ്പെട്ടാലും
നിന്നെക്കുറിച്ചുള്ള ഓര്‍മയില്‍ പ്രത്യാശവരുന്നു
നിന്റെ ഉമ്മത്തിലായതാണെന്റെ മഹാഭാഗ്യം
നീയാണ് പ്രതിഫലം, ഞാനൊരു ആനുകൂല്യം
സമസ്ത ലോകങ്ങള്‍ക്കും കാരുണ്യമായവനേ..
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

കണ്ണീരിന്റെ ഭാഷയാണെന്റെ ഉള്ളിന്റെ വിവര്‍ത്തനം
ഹൃദയമെപ്പോഴും നിന്നെ വിളിച്ചുകേഴുന്നു
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നീയാണ് വിശുദ്ധി, ഞാന്‍ പാപവും
നീ കരുണ, ഞാന്‍ കാപട്യം
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago