പരിയാരം സ്റ്റേഷനിലെ മര്‍ദനം: ഡിവൈ.എസ്.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തളിപ്പറമ്പ്: പിലാത്തറയിലെ ചുമട്ടുതൊഴിലാളിയായ സി.ഐ.ടി.യു പ്രവര്‍ത്തകനെ പൊലിസ് ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയില്‍ തളിപ്പറമ്പ് ഡിവൈ.എസ്.പി സി അരവിന്ദാക്ഷന്‍ അന്വേഷണം ആരംഭിച്ചു. പരുക്കേറ്റ് പയ്യന്നൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കടന്നപ്പള്ളി പുത്തൂര്‍കുന്നിലെ ജസ്റ്റിന്‍ അഗസ്റ്റിനെ(28) ഡിവൈ.എസ്.പി ഇന്നലെ രാവിലെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ ആറിനാണ് ജസ്റ്റിന് പരിയാരം പൊലിസ് സ്‌റ്റേഷനില്‍ മര്‍ദനമേറ്റത്. ജസ്റ്റിന്റെ സഹോദരന്‍ അലക്‌സ് ഇന്നലെ തളിപ്പറമ്പ് സി.ഐ കെ വിനോദ്കുമാറിന് പരാതി നല്‍കിയിരുന്നു. മര്‍ദനവുമായി ബന്ധപ്പെട്ട് ഇന്നലെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവി അടിയന്തിര അന്വേഷണത്തിന് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഡിവൈ.എസ്.പി ഇന്നലെ വൈകിട്ട് തന്നെ റിപ്പോര്‍ട്ട് ജില്ലാ പൊലിസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. പൊലിസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി സൂചനയുണ്ട്. എസ്.ഐ, പൊലിസ് ഡ്രൈവര്‍ എന്നിവര്‍ക്കെതിരേ വകുപ്പുതല നടപടികള്‍ ഉണ്ടായേക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."