HOME
DETAILS

പുകയില ഉല്‍പന്ന വില്‍പനയും പൊതുസ്ഥലത്ത് തുപ്പുന്നതും നിരോധിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍

  
backup
May 16 2020 | 03:05 AM

%e0%b4%aa%e0%b5%81%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b4%af

 

ന്യൂഡല്‍ഹി: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് പടരുന്നത് തടയാന്‍ പൊതുയിടങ്ങളില്‍ തുപ്പുന്നതിനെതിരെ നടപടി വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ നിര്‍ദേശിച്ചു. പുകയില ഉല്‍പ്പന്നങ്ങളായ സിഗരറ്റ്, ബീഡി, പാന്‍മസാല, ഹുക്ക, ഗുഡ്ക തുടങ്ങിയവയുടെ വില്‍പ്പന നിരോധിച്ച് ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ സംസ്ഥാനങ്ങളും ഇത്തരമൊരു നിലപാട് എടുക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രാലയം രംഗത്തെത്തിയത്.
പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം കാരണം പൊതുയിടങ്ങളില്‍ തുപ്പാനുള്ള പ്രവണത ആളുകളില്‍ കൂടുതലായിരിക്കുമെന്നും കൊവിഡ്, പന്നിപ്പനി, ടി.ബി തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക് കാരണമാവുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് കഴിഞ്ഞ ദിവസം ഹര്‍ഷ് വര്‍ധന്‍ ആരോഗ്യമന്ത്രി ബന്ന ഗുപ്തയ്ക്ക് കത്തയച്ചിരുന്നു. പുകയില ഉല്‍പ്പന്നങ്ങള്‍ ചവയ്ക്കുന്നതുമൂലം കൂടുതല്‍ ഉമിനീര്‍ ഉല്‍പാദിപ്പിക്കപ്പെടും. അത് പുറത്തു തുപ്പുന്നതുവഴി വൈറസ് വ്യാപനസാധ്യത വര്‍ധിക്കുകയും ചെയ്യുമെന്ന് ഐ.സി.എം.ആറും ചൂണ്ടിക്കാട്ടിയിരുന്നു. 2020 മെയ് 1ന് ദേശീയ ദുരന്തനിവാരണ നിയമമനുസരിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശ പ്രകാരം പൊതുസ്ഥലത്ത് തുപ്പുന്നത് കുറ്റകരമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഡോ. ശ്രീക്കുട്ടിക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 months ago
No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago