HOME
DETAILS
MAL
ടി.എന്‍ പ്രതാപനുമായി സമ്പര്‍ക്കം: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൂട്ട ക്വാറന്റൈന്
backup
May 17 2020 | 05:05 AM
അത്താണി: നഴ്സിങ് ദിനത്തില്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജിലെത്തിയ ടി. എന്‍ പ്രതാപന് എം.പിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ കൂട്ട ക്വാറന്റൈന്. പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, നഴ്സിങ് സൂപ്രണ്ട്, സ്റ്റാ ഫ് നഴ്സ്, ന്യൂറോ സര്ജന്, സെക്യൂരിറ്റി സൂപ്പര്‍ വൈസര്‍ എന്നിവരെല്ലാം പട്ടികയിലുണ്ട്.ഇതില്‍ ഒന്‍പത് പേരെ ഹൈ റിസ്ക് വിഭാഗത്തിലും, 25 പേരെ ലോ റിസ്ക് വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ന്യൂറോ സര്ജന്, നഴ്സിങ് സൂപ്രണ്ടുമാര്‍, സ്റ്റാഫ് നഴ്സ്, ഇന്ഫക്ഷന് കണ്ട്രോള് നഴ്സ്, സീനിയര്‍ ലാബ് ടെക്നീഷ്യന്, എന്നിവരാണ് ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍. ഇവരോട് 14 ദിവസം ഹോം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. ലോ റിസ്ക്ക് വിഭാഗത്തില്‍പെട്ട പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, എന്നിവര്‍ നിരീക്ഷണത്തില്‍ കഴിയും. ഇവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പാടി ല്ല.അനാവശ്യ യാത്രകളും ഒഴിവാക്കണം. മുഴുവന്‍ സമയവും മുഖാവരണം ധരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."