HOME
DETAILS
MAL
വടക്കാഞ്ചേരിയില്‍ ലോറിയില്‍ കുടിവെള്ള വിതരണം നാളെ മുതല്‍
backup
April 12 2017 | 07:04 AM
വടക്കാഞ്ചേരി: നഗരസഭയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ ബഹുമുഖ പദ്ധതിയുമായി ഭരണ സമിതി. നാളെ മുതല്‍ ലോറി വെള്ള വിതരണം ആരംഭിക്കും. അഞ്ച് ഡിവിഷനുകളെ 8 ക്ലസ്റ്ററുകളാക്കി തിരിച്ചാണ് ജലവിതരണം ഇതോടൊപ്പം പൊതുകിണറുകളും, കുളങ്ങളും ചേറെടുത്ത് വൃത്തിയാക്കും. 41 ഡിവിഷനുകളിലും 2000 ലിറ്ററിന്റെ കിയോസ്ക്കുകള്‍ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യുന്നതിനും തീരുമാനമായി. വാര്‍ഷിക പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം നടന്നു.
ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് എം.ആര് അനൂപ് കിഷോര്‍ അധ്യക്ഷനായി. എന്‍.കെ പ്രമോദ്കുമാര്‍, എം.ആര് സോമനാരായണന്‍, ലൈല നസീര്‍, ജയപ്രീത മോഹന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."