ലീല മേനോന്റെ പുസ്തക ശേഖരം ഇനി എറണാകുളം പ്രസ് ക്ലബിന്
കൊച്ചി: പ്രശസ്ത മാധ്യമപ്രര്‍ത്തകയും കോളമിസ്റ്റുമായിരുന്ന അന്തരിച്ച ലീല മേനോന്റെ പുസ്തക ശേഖരം എറണാകുളം പ്രസ് ക്ലബിനു കൈമാറും. ബുധനാഴ്ച്ച രാവിലെ ലീല മേനോന്റെ വസതിയില്‍ നടക്കുന്ന ചടങ്ങിലാണ് പുസ്തകങ്ങള്‍ എറണാകുളം പ്രസ് ക്ലബിനു കൈമാറുന്നത്.
വീട്ടിലെ സ്വകാര്യ ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്ന പുസ്തകങ്ങളും അവാര്‍ഡുകളും മരണശേഷം എറണാകുളം പ്രസ് ക്ലബിന് കൈമാറണമെന്നത് ലീല മേനോന്റെ ആഗ്രഹമായിരുന്നു.
ഔദ്യോഗിക ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍ ശേഖരിച്ച എണ്ണൂറിലധികം വരുന്ന പുസ്തകങ്ങളാണ് ശേഖരത്തിലുള്ളത്. അന്‍പത്അറുപത് കാലഘട്ടങ്ങളില്‍ പ്രസിദ്ധീകരിച്ചവയും ഇന്ന് വിപണിയിലില്ലാത്തവയുമായ അപൂര്‍വ്വം പുസ്തകങ്ങളും വിദേശത്തുനിന്നു വരുത്തിയവയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്ന അക്കാദമിക് തലത്തിലുള്ള പുസ്തകങ്ങളുമുണ്ട്. ലഭിച്ച നൂറിലധികം പുരസ്‌കാരങ്ങളും കൈമാറുന്നുണ്ട്. ലീല മേനോന്റെ സ്മരണ നിലനിര്‍ത്തി പുസ്തകങ്ങളും പുരസ്‌കാരങ്ങളും എറണാകുളം പ്രസ് ക്ലബിന്റെ ലൈബ്രറിയില്‍ സൂക്ഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."