HOME
DETAILS
MAL
ലോക്ക്ഡൗണ്‍: സംസ്ഥാനത്ത് പരീക്ഷാ നടത്തിപ്പില്‍ ആശങ്ക; തീരുമാനം ഇന്ന്
backup
May 18 2020 | 05:05 AM
തിരുവനന്തപുരം: ഈ മാസം 31 വരെ ലോക്ക്ഡൗണ്‍ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ നടത്തിപ്പില്‍ ആശങ്ക. ഇതു സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും.
എസ്.എസ്.എല്‍.സിയുടെ ശേഷിക്കുന്ന മൂന്നു പരീക്ഷകള്‍ ഈ മാസം 26, 27, 28 തിയതികളിലും പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ 26 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലുമായി നടത്തിത്തീര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
ഇതിനു പുറമെ വിവിധ സര്‍വകലാശാലകളും പരീക്ഷകള്‍ തീരുമാനിച്ചിരുന്നു. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ഈ മാസം 31 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പരീക്ഷാ നടത്തിപ്പുകള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രം അത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന ഉന്നതതല യോഗത്തില്‍ വിഷയം ചര്‍ച്ചയ്‌ക്കെടുക്കും.
സംസ്ഥാനത്തു ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളും യോഗശേഷം പുറത്തിറക്കിയേക്കും.
സ്‌കൂള്‍ പ്രവേശനം: കുട്ടികളെ
കൊണ്ടുവരേണ്ടെന്ന് നിര്‍ദേശം
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നു മുതല്‍ നടക്കുന്ന സ്‌കൂള്‍ പ്രവേശന നടപടികളുടെ ഭാഗമായി കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവരേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ വഴി പ്രവേശനം നേടാനുള്ള സാധ്യതകളും രക്ഷിതാക്കള്‍ പ്രയോജനപ്പെടുത്തണം. സ്‌കൂളുകളിലെത്തുന്നവര്‍ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. സാമൂഹിക അകലം പാലിക്കാതെ പ്രവേശന നടപടികള്‍ നടത്തരുതെന്നും പൊതുവിദ്യാലയങ്ങളില്‍ എത്തിച്ചേരുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അഡ്മിഷന്‍ ലഭിക്കാനുള്ള ക്രമീകരണമൊരുക്കിയതിനാല്‍ രക്ഷിതാക്കള്‍ തിരക്കു കൂട്ടേണ്ടതില്ലെന്നും പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."