
വിശുദ്ധ മാസം വിടവാങ്ങുമ്പോള്‍
വിശുദ്ധ റമദാന്‍ വിടപറയുകയാണ്. കൊവിഡ് മഹാമാരി ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഏറെ ഭീതിദവും ആശങ്കാജനകവുമായ സാഹചര്യത്തിലായിരുന്നു ഇത്തവണത്തെ നമ്മുടെ നോമ്പുകാലം. അഞ്ചുനേര നിസ്‌കാരങ്ങള്‍, ജുമുഅ, തറാവീഹ്, ഇഅ്തികാഫ് എന്നിവക്ക് പള്ളികള്‍ ഉപയോഗിക്കാന്‍ കഴിയാത്തതിന്റെ വേദനയിലായിരുന്നു വിശ്വാസികള്‍. വീടുകള്‍ 'മസ്ജിദു'കളാക്കി കുടുംബസമേതം ആരാധനകളിലും മറ്റു അനുഷ്ഠാനകര്‍മങ്ങളിലും വ്യാപൃതരാവാന്‍ നാം നിര്‍ബന്ധിതരാവുകയും ചെയ്തു.
വിശ്വാസിയെ സംബന്ധിച്ചിടത്തോളം റമദാന്‍ വര്‍ഷത്തിലൊരിക്കലുണ്ടാവുന്ന പരിശീലനക്കാലമാണ്. വിവിധ മേഖലകളിലുള്ളവര്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമതയും വര്‍ധിത ഫലപ്രാപ്തിയും നേടാനായി ഹ്രസ്വകാല ട്രെയ്‌നിങ് പരിപാടികള്‍ നടത്തുന്നത് സാര്‍വത്രികവും സ്വാഭാവികവുമാണ്. സത്യവിശ്വാസികള്‍ക്ക് ലൗകിക ജീവിതം ഏതു രീതിയിലാകണമെന്ന കൃത്യമായ പരിശീലനം നല്‍കുകയാണ് ഓരോ നോമ്പുകാലവും. സമയബന്ധിതമായി നിസ്‌കരിക്കുക, ഖുര്‍ആന്‍ പാരായണം ചെയ്യുക, ഖുര്‍ആനിക പഠനങ്ങള്‍ വര്‍ധിപ്പിക്കുക, ദാനധര്‍മങ്ങള്‍ അധികമാക്കുക, പശ്ചാത്തപിക്കുക, കളവ്, പരദൂഷണം, ഏഷണി മുതലായവ വര്‍ജിക്കുക തുടങ്ങി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ നിരവധി ഗുണപാഠങ്ങളുടെ പരിശീലനഘട്ടമാണ് ഓരോ റമദാനും. വര്‍ഷത്തിലൊരിക്കല്‍ ഓരോ സത്യവിശ്വാസിയും ഈ പരീശീലനത്തിനു വിധേയനാകണമെന്നാണു ദൈവിക കല്‍പന.
റമദാന്‍ വിടവാങ്ങുമ്പോള്‍ എന്തെല്ലാം വികാര വിചാരങ്ങളാണ് നമ്മുടെ മനസ്സുകളില്‍ ഉണ്ടാവേണ്ടത് എന്നതു സംബന്ധിച്ച് ഒരു പുനര്‍വിചിന്തനം പ്രസക്തമാണ്. ഹൃദയ സംസ്‌കരണവും ജീവിതവിശുദ്ധിയും ഈമാനിക ചൈതന്യവും ആര്‍ജിച്ചെടുക്കാനും പാപമുക്തിയും നരകമോചനവും സ്വര്‍ഗപ്രവേശനവും ചോദിച്ചുവാങ്ങാനുമുള്ള സുവര്‍ണാവസരമായിരുന്നു ഈയൊരു മാസക്കാലം. പകല്‍വേളയിലെ ഉപവാസവും രാത്രിയില്‍ നീണ്ട നിസ്‌കാരവും മറ്റു അനുഷ്ഠാനങ്ങളുമൊക്കെയായി ഈ പ്രതിസന്ധിവേളയിലും റമദാനെ നാം ധന്യമാക്കിയത്, വിശ്വാസി ദൈവിക കല്‍പ്പനകള്‍ക്ക് വിധേയനാകണമെന്ന നിര്‍ബന്ധം കൊണ്ടാണ്. കൊവിഡ് വരുതിയിലാക്കിയ ഈ സന്ദിഗ്ധ ഘട്ടത്തില്‍ നാം നേടിയെടുത്ത ആത്മീയ ചൈതന്യവും നവോന്മേഷവും ഏറെ ത്യാഗനിര്‍ഭരവുമാണ്. എന്നാല്‍, വ്രതനാനുഷ്ഠാനവും അനുബന്ധ കര്‍മങ്ങളും കേവലം മുപ്പതുനാള്‍ നീണ്ടുനിന്ന ആചരണമായി മാത്രം കാണരുത്. ഇക്കാലയളവില്‍ നാം പാകപ്പെടുത്തിയ ജീവിത രീതികള്‍ ഒട്ടും മഹിമ ചോര്‍ന്നു പോകാതെ ഭാവി ജീവിതത്തില്‍ കൂടി പ്രാവര്‍ത്തികമാക്കുന്നതിനുള്ള ദൃഢപ്രതിജ്ഞയെടുക്കാന്‍ തയ്യാറാവേണ്ടതുണ്ട്.
റമദാനിലെ ആരാധനകള്‍ക്ക് അനേകം ഇരട്ടി പ്രതിഫലമുണ്ടെന്ന് വിശുദ്ധ ഖുര്‍ആനും ഹദീസും ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. സ്വര്‍ഗവാതിലുകള്‍ തുറക്കുകയും നരക വാതിലുകള്‍ കൊട്ടിയടക്കുകയും പിശാചുക്കളെ ചങ്ങലക്കിടുകയും ചെയ്യപ്പെടുന്ന ഈ അപൂര്‍വ സമയം നഷ്ടപ്പെടുത്തരുതെന്ന് നമ്മെ നിരന്തരം ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ റമദാന്‍ ക്രിയാത്മകമാക്കാതെ നിഷ്‌ക്രിയരായി കഴിയുന്നവര്‍ക്ക് സ്രഷ്ടാവിന്റെ കോപവും അതിഭയാനകരമായ ശിക്ഷയുമുണ്ടാകുമെന്നും തിരുനബി ഓര്‍മിപ്പിച്ചു. ഖുഥ്ബ നിര്‍വഹണത്തിനായി പള്ളിയിലെത്തിയ നബി (സ) മിമ്പറില്‍ കയറുമ്പോള്‍ മൂന്നുവട്ടം ആമീന്‍ പറഞ്ഞ സംഭവം ഹദീസുകളില്‍ കാണാം. ഇതുകേട്ട അനുചരര്‍ കാര്യം തിരക്കിയപ്പോള്‍ നബി വിശദീകരിച്ചത് ഇങ്ങനെയാണ്: ഒന്നാമത്തെ പടികയറിയപ്പോള്‍ ജിബ്‌രീല്‍ (അ) പ്രാര്‍ഥിച്ചു: മാതാപിതാക്കള്‍ക്ക് സേവനം ചെയ്തു മോക്ഷം കരസ്ഥമാക്കാത്തവര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യമില്ലാതിരിക്കട്ടെ. രണ്ടാമത്തെ പടികയറി, അങ്ങയുടെ പേര് കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്തവനെ അല്ലാഹു വിദൂരത്താക്കട്ടെ എന്നു പ്രാര്‍ഥിച്ചു. മൂന്നാമത്തെ പടികയറിയപ്പോള്‍ വിശുദ്ധ റമദാനില്‍ മോക്ഷം തേടാത്തവനെ അല്ലാഹു അടുപ്പിക്കാതിരിക്കട്ടെ എന്നും പറഞ്ഞു. ഈ മൂന്നു പ്രാര്‍ഥനയ്ക്കുമാണ് ഞാന്‍ ആമീന്‍ പറഞ്ഞത്.
അതീവ ഗുരുതരവും അപകടകരവുമായ കാര്യങ്ങളാണ് ഈ ഹദീസില്‍ പരാമര്‍ശിക്കുന്നത്. സര്‍വ ശ്രേഷ്ഠതകളുമുള്ള നോമ്പുകാലം സക്രിയമായി ഉപയോഗപ്പെടുത്താത്തവര്‍ക്ക് തീരാനഷ്ടമായിരിക്കുമെന്ന കാര്യം തീര്‍ച്ച. എന്നാല്‍, റമദാന്‍ അനുഷ്ഠാന വിഭവങ്ങളാല്‍ ധന്യമാക്കിയവന് അല്ലാഹു പ്രതിഫലങ്ങള്‍ വൈകിപ്പിക്കുകയില്ലെന്നാണ് തിരുവചനം. ജാബിര്‍ ബ്‌നു അബ്ദില്ലാഹില്‍ അന്‍സ്വാരിയില്‍ നിന്നു നിവേദനം: റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച ഞാന്‍ നബി തിരുമേനിയെ സമീപിച്ചപ്പോള്‍ എന്നോട് പറഞ്ഞു: ജാബിറേ, ഇത് അവസാനത്തെ വെള്ളിയാഴ്ചയാണ്. നീ റമദാനെ നല്ല നിലയില്‍ യാത്രയയക്കൂ. ഈ റമദാന്‍ ജീവിതത്തിലെ ഒടുവിലത്തേത് ആക്കരുതേ എന്നു പ്രാര്‍ഥിക്കാനും നിര്‍ദേശിച്ചു.
റമദാനിലെ അവസാനരാത്രിക്ക് ഏറെ പവിത്രതയുണ്ടെന്നാണ് പണ്ഡിത സാക്ഷ്യം. റമദാനിലെ ഓരോ രാത്രിയിലും അല്ലാഹു ആറു ലക്ഷം അടിമകള്‍ക്ക് നരകമോചനം നല്‍കും. എന്നാല്‍, അവാസനരാത്രിയില്‍ അതുവരെ മോചനം നല്‍കിയ അത്രയും പേര്‍ക്കു കൂടി നല്‍കുമെന്നുമാണ് തിരുപാഠം. പെരുന്നാളിന്റെ രാത്രി അല്ലാഹു പ്രത്യേക മാലാഖമാരെ ഭൂമിയിലേക്കിറക്കുമെന്നും അവര്‍ നോമ്പുകാര്‍ക്ക് അല്ലാഹുവിന്റെ സന്തോഷ വാര്‍ത്തയറിയിക്കുമെന്നും ഹദീസുകളില്‍ കാണാം. അല്ലാഹു മാലാഖമാരോട് ചോദിക്കും: തൊഴിലാളിക്ക് അവന്റെ വേല കഴിഞ്ഞാല്‍ എന്തു പ്രതിഫലമാണ് നല്‍കേണ്ടത്? മാലാഖമാര്‍ പറയും: സ്രഷ്ടാവേ..., അവരുടെ കൂലി നല്‍കണം. അന്നേരം അല്ലാഹു പറയും: നോമ്പുകാര്‍ക്ക് ഞാന്‍ നല്‍കുന്ന പ്രതിഫലം എന്റെ പൊരുത്തവും തൃപ്തിയുമാണ്. ഈ രാത്രിയില്‍ അവരുടെ പാരത്രിക ജീവിതത്തിനു വേണ്ടി എന്തു ചോദിച്ചാലും ഞാന്‍ അവര്‍ക്കു നല്‍കുന്നതാണ്. അവസാന രാത്രികള്‍ ഏറെ പവിത്രതയുള്ളതാണെന്നും കൂടുതല്‍ ധന്യമാക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നുമാണ് ഈ തിരുവചനത്തിന്റെ സാരം.
പെരുന്നാള്‍ ദിവസം ആര്‍ഭാടങ്ങളും ധൂര്‍ത്തുമൊന്നുമില്ലാതെയാണ് ആഘോഷിക്കേണ്ടത്. കൊവിഡ് ദുരിതത്തില്‍ പ്രയാസമനുഭവിക്കുന്ന നിരവധിയാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. തൊഴിലില്ലായ്മ മൂലം നിത്യജീവിതം തന്നെ പ്രതിസന്ധിയിലായവരാണ് അവരില്‍ മഹാഭൂരിഭാഗവും. അവര്‍ക്കും കുടുംബത്തിനും സന്തോഷം പകരേണ്ടതു കൂടി നമ്മുടെ കടമയാണ്. ആഘോഷങ്ങളില്‍ അതിരുവിടാതെ, നമ്മുടെ സമസൃഷ്ടികള്‍ക്കു ആന്ദവും സംതൃപ്തിയും പകരാന്‍ സാധിക്കണം. ഈദുല്‍ ഫിത്്വറിനോടനുബന്ധിച്ച് നല്‍കേണ്ട നിര്‍ബന്ധിത ദാനമാണല്ലോ ഫിത്്വറ് സകാത്ത്. റമദാനിലെ അവസാനത്തെ പകലില്‍ സൂര്യാസ്തമയത്തോടെ നിര്‍ബന്ധമാകുന്ന ഈ ദാനം പെരുന്നാള്‍ നിസ്‌കാരത്തിനു മുന്‍പ് അര്‍ഹരായവരിലേക്ക് എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരാധനാലയങ്ങള്‍ക്കു വിലക്കുള്ളതിനാല്‍ പെരുന്നാള്‍ നിസ്‌കാരങ്ങള്‍ ഇപ്രാവശ്യം വീടുകളില്‍, കുടുംബത്തോടൊന്നിച്ചു നമുക്ക് നിര്‍വഹിക്കാം. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും തളരാതെ വിവേകപൂര്‍വം ദൈവിക കല്‍പനകള്‍ക്കനുസൃതമായി ജീവിതം നയിക്കേണ്ടതുണ്ട്.. റമദാനില്‍ ശീലിച്ച ധാര്‍മിക വിശുദ്ധിയും സദാചാര സ്വല്‍സ്വഭാവ ശീലവും ആരാധനാ നിഷ്ഠയും തുടര്‍ന്നും അനുവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷം: പ്രതിപക്ഷ നേതാവിന്റെ വിമർശനം
Kerala
• 8 days ago
ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിഷേധം: ചികിത്സാ പ്രതിസന്ധിയിൽ പരാതിക്കെട്ടഴിച്ച് ഡോക്‌ടർമാർ; കെ.ജി.എം.സി.ടി.എയുടെ പ്രതിഷേധം ഇന്ന്
Kerala
• 8 days ago
സന്ദര്‍ശിക്കാനുള്ള ആണവോര്‍ജ്ജ ഏജന്‍സി മേധാവിയുടെ അഭ്യര്‍ഥന തള്ളി; കടുത്ത നിലപാടുമായി ഇറാന്‍ മുന്നോട്ട്; ഇനി ചര്‍ച്ചയില്ലെന്ന് ട്രംപും
International
• 8 days ago
പുതിയ ഡി.ജി.പി; സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു
Kerala
• 8 days ago
മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു
National
• 8 days ago
നജീബ് എവിടെ? ജെ.എൻ.യു വിദ്യാർഥി തിരോധാനക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ; റിപ്പോർട്ടിന് ഡൽഹി കോടതിയുടെ അംഗീകാരം
National
• 8 days ago
ട്രെയിൻ യാത്രാനിരക്ക് വര്‍ധന ഇന്ന് മുതല്‍
National
• 8 days ago
തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 9 days ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• 9 days ago
രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• 9 days ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• 9 days ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• 9 days ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• 9 days ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• 9 days ago
എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 9 days ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• 9 days ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• 9 days ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 9 days ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 9 days ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• 9 days ago
കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
uae
• 9 days ago