HOME
DETAILS
MAL
ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി തലയിൽ വീണ് കാൽനട യാത്രക്കാരന് പരിക്ക്
Web Desk
October 19, 2025 | 4:44 PM
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി ദേഹത്ത് വീണ് കാൽനട യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. വൈകുന്നേരം കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ചാണ് അപകടം നടന്നത്.
കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന തിരുവനന്തപുരം-പോർബന്തർ എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് കുപ്പി പുറത്തേക്ക് വലിച്ചെറിഞ്ഞത്.
ട്രെയിൻ ഇറങ്ങിയ ശേഷം ട്രാക്കിന്റെ അരികിലൂടെ നടന്നുപോവുകയായിരുന്ന പേരാമ്പ്ര സ്വദേശി ആദിത്യനാണ് പരിക്കേറ്റത്. ആദിത്യന്റെ മുഖത്ത് മുറിവേൽക്കുകയും പല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഉടൻ തന്നെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനുകളിൽ നിന്ന് യാത്രക്കാർ പുറത്തേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് ഈ അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."