HOME
DETAILS

അറബ് റീഡിംഗ് ചാലഞ്ച്: വിജയികൾക്ക് ഒക്ടോബർ 23 ന് ദുബൈ ഭരണാധികാരി കിരീടം സമ്മാനിക്കും

  
October 19, 2025 | 1:37 PM

sheikh mohammed to crown winners of arab reading challenge 2025

ദുബൈ: ഒൻപതാമത് അറബ് റീഡിംഗ് ചാലഞ്ച് വിജയികൾക്ക് ഈ വരുന്ന വ്യാഴാഴ്ച (ഒക്ടോബർ 23-ന്) കിരീടം സമ്മാനിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് വിജയികൾക്ക് കിരീടം സമ്മാനിക്കുക.

2015-ലാണ് ഷെയ്ഖ് മുഹമ്മദ് ഈ ചാലഞ്ച് ആരംഭിച്ചത്. ഓരോ വർഷവും 50 പുസ്തകങ്ങൾ വായിക്കുക എന്നതാണ് ചാലഞ്ചിന്റെ ലക്ഷ്യം. ചാലഞ്ച് ആരംഭിച്ചതു മുതൽ ഇതുവരെ ഏകദേശം 163 മില്യൺ വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (MBRGI) സംഘടിപ്പിച്ച ചലഞ്ചിന്റെ ഒൻപതാം പതിപ്പിൽ (2025) 50 രാജ്യങ്ങളിലെ 1,32,112 സ്കൂളുകളിൽ നിന്നായി 32 ദശലക്ഷം വിദ്യാർഥികളാണ് പങ്കെടുത്തത്.

പുരസ്‌കാരവും സമ്മാനത്തുകയും

ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ 30 ലക്ഷം ദിർഹത്തിലധികം (Dh3 million) വിലമതിക്കുന്ന സമ്മാനങ്ങളാണ് വിതരണം ചെയ്യുക. അഞ്ച് വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങൾ നൽകുന്നത്:

1. അറബ് റീഡിംഗ് ചലഞ്ച് 2025 ചാമ്പ്യൻ

രാജ്യതലത്തിൽ വിജയിച്ചവരാണ് ഈ വിഭാഗത്തിൽ മത്സരിക്കുന്നത്.

അറബ് റീഡിംഗ് ചാമ്പ്യന്: 500,000 ദിർഹം.

രണ്ടാം സ്ഥാനം: 100,000 ദിർഹം.

മൂന്നാം സ്ഥാനം: 70,000 ദിർഹം.

യുഎഇയിൽ നിന്ന് രാജ്യതലത്തിൽ വിജയിച്ച റീം ആദെൽ അൽ സറൂണി യുഎഇയെ പ്രതിനിധീകരിക്കും. മൊറോക്കോ, ഖത്തർ, സഊദി അറേബ്യ, ഈജിപ്ത്, ഫസ്തീൻ, ജോർദാൻ, കുവൈത്ത്, ബഹ്റൈൻ, ലബനൻ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും മത്സരരംഗത്തുണ്ട്.

2. പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ

ഒന്നാം സ്ഥാനം: 200,000 ദിർഹം.
രണ്ടാം സ്ഥാനം: 100,000 ദിർഹം.
മൂന്നാം സ്ഥാനം: 50,000 ദിർഹം.

3. കമ്മ്യൂണിറ്റി ചാമ്പ്യൻ (Community Champion)
ഈ വിഭാഗത്തിലെ വിജയികൾക്ക് ആകെ 200,000 ദിർഹമാണ് സമ്മാനമായി ലഭിക്കുക:

ഒന്നാം സ്ഥാനം: 100,000 ദിർഹം.

രണ്ടാം സ്ഥാനം: 70,000 ദിർഹം.

മൂന്നാം സ്ഥാനം: 30,000 ദിർഹം.

4. മികച്ച സ്കൂൾ (Best School)

അറബ് റീഡിംഗ് ചലഞ്ചിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി ഏറ്റവും മികച്ച രീതിയിൽ വിദ്യാർഥികളെ സജ്ജരാക്കുകയും, ഏറ്റവും കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുകയും, 50 പുസ്തകങ്ങൾ വായിച്ച് സംഗ്രഹിക്കുന്നതിൽ ഉയർന്ന പങ്കാളിത്ത നിരക്ക് നേടുകയും ചെയ്യുന്ന സ്കൂളിനാണ് ഈ പുരസ്‌കാരം.

മികച്ച സ്കൂളിന്: 1 ദശലക്ഷം ദിർഹം.

രണ്ടാം സ്ഥാനത്തിന്: 500,000 ദിർഹം.

മൂന്നാം സ്ഥാനത്തിന്: 300,000 ദിർഹം.

മൊറോക്കോ, ഖത്തർ, സഊദി അറേബ്യ, ഫലസ്തീൻ, ഈജിപ്ത്, കുവൈത്ത്, ബഹ്‌റൈൻ, ലെബനൻ, സിറിയ, യുഎഇ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള സ്കൂളുകളാണ് മത്സരിക്കുന്നത്. അതിക ബിൻത് സൈദ് സ്കൂൾ (Atika bint Zaid School – 1st Cycle) യുഎഇയെ പ്രതിനിധീകരിക്കും.

5. മികച്ച സൂപ്പർവൈസർ (Outstanding Supervisor)

ഒന്നാം സ്ഥാനം: 300,000 ദിർഹം.

രണ്ടാം സ്ഥാനം: 100,000 ദിർഹം.

മൂന്നാം സ്ഥാനം: 50,000 ദിർഹം.

His Highness Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, will crown the winners of the 9th Arab Reading Challenge on October 23, 2025, at the Dubai World Trade Centre. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെറും 7 മിനിറ്റിനുള്ളിൽ പാരീസിനെ നടുക്കിയ മോഷണം; ലുവർ മ്യൂസിയത്തിൽ നിന്ന് കവർന്നത് അമൂല്യ ആഭരണങ്ങൾ

crime
  •  2 hours ago
No Image

ഭാര്യക്ക് അവിഹിത ബന്ധം; തന്ത്രപരമായി കൊണ്ടുവന്ന് ക്രൂരമായ കൊലപാതകം, കാണാതായെന്ന് പരാതിയും നൽകി

crime
  •  3 hours ago
No Image

നവംബർ 1 മുതൽ ദുബൈയിലെ ഡെലിവറി റൈഡർമാർ ഹൈ-സ്പീഡ് ലെയ്‌നുകൾ ഉപയോഗിക്കുന്നതിന് വിലക്ക്; പുതിയ നിയമവുമായി ആർടിഎ

uae
  •  3 hours ago
No Image

മിഡ്-ടേം അവധിക്ക് ശേഷം യുഎഇയിലെ പൊതു-സ്വകാര്യ സ്കൂളുകൾ നാളെ (20/10/2025) തുറക്കും

uae
  •  3 hours ago
No Image

അതിരപ്പിള്ളി എസ് സി ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; 9-ാം ക്ലാസുകാരൻ 10 വയസ്സുകാരന്റെ കാലൊടിച്ചു

Kerala
  •  4 hours ago
No Image

മാങ്കുളത്ത് കൊടുംവളവിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് ഇരുപത്തിയഞ്ചോളം പേർക്ക് പരിക്ക്

Kerala
  •  4 hours ago
No Image

വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച 62-കാരനായ പിതാവ് അറസ്റ്റിൽ

crime
  •  4 hours ago
No Image

കടലിലേക്ക് അപകടകരമാംവിധം താഴ്ന്ന് എയർ അറേബ്യ വിമാനം; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

uae
  •  4 hours ago
No Image

പ്രസവാനന്തരം യുവതി മരിച്ച സംഭവം; ചികിത്സാപ്പിഴവെന്ന് കുടുംബം, നിഷേധിച്ച് ആശുപത്രി അധികൃതര്‍

Kerala
  •  4 hours ago
No Image

പെര്‍ത്തിൽ ഇന്ത്യക്ക് പാളി; ഒന്നാം ഏകദിനത്തിൽ ഓസീസിന് 7 വിക്കറ്റ് ജയം

Cricket
  •  4 hours ago