ലഹരിക്കടത്തും വിതരണവും: കുവൈത്തിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തിലും വിതരണത്തിലും ഏർപ്പെട്ട രണ്ട് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സുരക്ഷാ വിഭാഗം നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഏഷ്യൻ പൗരന്മാരായ ഇവരെ അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ് പിടികൂടിയത്.
അഹമ്മദി പ്രദേശത്ത് പ്രതികൾ മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. വിവരം സ്ഥിരീകരിക്കുന്നതിനും ഇവരെ നിരീക്ഷിക്കുന്നതിനുമായി പ്രത്യേക സുരക്ഷാ ടീമിനെ ഉടൻ തന്നെ നിയോഗിച്ചു. ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിൽ, അന്വേഷണ ഉദ്യോഗസ്ഥർ പ്രതികളുടെ നീക്കങ്ങൾ പിന്തുടർന്ന് അവരെ പിടികൂടുകയായിരുന്നു. പ്രതികളിൽ നിന്ന് വൻതോതിലുള്ള നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.
പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഏകദേശം 200,000 കുവൈത്ത് ദിനാർ വിലമതിപ്പുണ്ട്. പിടിച്ചെടുത്തവയിൽ 3.658 കിലോഗ്രാം മെത്താംഫെറ്റാമൈൻ, 557 ഗ്രാം രാസവസ്തുക്കൾ, 363 ഗ്രാം കഞ്ചാവ്, 348 ഗ്രാം ഹെറോയിൻ, 14 ഗ്രാം ഹാഷിഷ്, 8,150 സൈക്കോട്രോപിക് ഗുളികകൾ എന്നിവ ഉൾപ്പെടുന്നു.
Kuwait's Ministry of Interior's Criminal Security Sector has apprehended two Asian expatriates in a special operation for their alleged involvement in drug trafficking and distribution. The arrests were made by the Ahmadi Governorate Investigations Department.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."