HOME
DETAILS

  
backup
March 15, 2019 | 11:00 PM

707163-2


പൊട്ടിവീണ വൈദ്യുതലൈനില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു

തിരുവമ്പാടി: പൊട്ടിവീണ വൈദ്യുതലൈനില്‍ തട്ടി ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. തിരുവമ്പാടി പുന്നക്കല്‍ മേനോംമൂട്ടില്‍ ജോണിയുടെയും ഷിജിയുടെയും മകന്‍ ഷോണ്‍ ജോണ്‍(13) ആണ് മരിച്ചത്. ഇന്നലെ സ്‌കൂള്‍ വിട്ടുവന്ന ഷോണിനെ അമ്മ ജലനിധിയുടെ പൈപ്പ് തുറക്കാന്‍ വിട്ടതായിരുന്നു. വീട്ടില്‍നിന്ന് 100 മീറ്റര്‍ അകലെ അമ്മയുടെ കണ്‍മുന്നിലായിരുന്നു അപകടം. ഉടന്‍ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്‍ ഡോണ്‍. പുന്നക്കല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ എട്ടാംതരം വിദ്യാര്‍ഥിയാണ് മരിച്ച ഷോണ്‍.
രണ്ടാഴ്ച മുന്‍പും ഈ വൈദ്യുതി ലൈന്‍ പൊട്ടിവീണിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. പിന്നീട് കെ. എസ്.ഇ.ബി അധികൃതരെത്തി നന്നാക്കിയെങ്കിലും വീണ്ടും പൊട്ടിവീഴുകയായിരുന്നു. ഇതില്‍ തട്ടിയാണ് ഷോണ്‍ മരിച്ചത്.
സംഭവത്തില്‍ കെ.എസ്.ഇ.ബിയുടെ അനാസ്ഥക്കെതിരേയും അധികൃതര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫിസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം; പതിനൊന്നുകാരന്‍ മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  21 hours ago
No Image

യുഎസ്എയുടെ അപരാജിത കുതിപ്പിന് പൂട്ടിട്ട് തുർക്കി; ഇൻജുറി ടൈമിൽ ആവേശം വിതറി 3-2 വിജയം!

Football
  •  21 hours ago
No Image

ആഫ്രിക്കൻ ഫുട്ബോൾ 'വന്യവും തന്ത്രങ്ങളില്ലാത്തതും'; ജർമ്മൻ ഇതിഹാസം ഷ്വെയ്ൻസ്റ്റീഗറിന്റെ പരാമർശം വംശീയത നിറഞ്ഞതെന്ന് ഐവറി കോസ്റ്റ് കോച്ച്

Football
  •  21 hours ago
No Image

'അവളെയും ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിടണം, അവൾ ഇനി എന്റെ മകളല്ല'; കേതൻ കൊലപാതകക്കേസിൽ പ്രതിയായ സിയക്കെതിരെ പിതാവ്

crime
  •  a day ago
No Image

ഇരട്ട ഭൂചലനത്തിൽ ‍ഉള്ള് ഉലഞ്ഞ് വെനസ്വേല; 235 മൃതദേഹങ്ങൾ കണ്ടെടുത്തു, പതിനായിരത്തിലേറെ പേരെ കാണാനില്ല; ലാ ഗൈറ ദുരന്തഭൂമി

International
  •  a day ago
No Image

തീപാറും പോരാട്ടം സമനിലയിൽ; ജപ്പാനും സ്വീഡനും റൗണ്ട് ഓഫ് 32-ൽ; നോക്കൗട്ടിൽ ജപ്പാന് എതിരാളികൾ ബ്രസീൽ!

Football
  •  a day ago
No Image

ടുണീഷ്യയെ തകർത്ത് നെതർലാൻഡ്‌സ് ഗ്രൂപ്പ് ചാമ്പ്യന്മാർ; ക്ലാസിക് പോരാട്ടത്തിന് വേദിയൊരുങ്ങുന്നു! ലോകകപ്പ് നോക്കൗട്ടിൽ നെതർലാൻഡ്‌സിന്റെ എതിരാളികൾ മൊറോക്കോ

Football
  •  a day ago
No Image

സംഭലില്‍ അര്‍ധരാത്രി ബുള്‍ഡോസര്‍ ഉപയോഗിച്ച് മസ്ജിദ് പൊളിച്ചുനീക്കി

National
  •  a day ago
No Image

ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ആമസോണ്‍

National
  •  a day ago
No Image

സർക്കാർ ഒരു മാസം പിന്നിട്ടതോടെ പ്രതിപക്ഷം തെരുവിലിറങ്ങുന്നു

Kerala
  •  a day ago