ഓര്‍ഡര്‍ ചെയ്തത് ഹെഡ്ഫോണ് കിട്ടിയത് എണ്ണക്കുപ്പി, പരാതിപ്പെട്ടപ്പോള്‍ ലഭിച്ചത് ബി.ജെ.പി മെമ്പര്‍ഷിപ്പ്
കൊല്‍ക്കൊത്ത: ഫ്ളിപ്കാര്‍ട്ടില്‍ ഹെഡ്സെറ്റ് ഓര്‍ഡര്‍ ചെയ്ത കൊല്‍ക്കൊത്ത സ്വദേശിക്ക് കിട്ടിയത് എണ്ണക്കുപ്പി. പരാതി പറയാന്‍ വിളിച്ചപ്പോള്‍ കിട്ടിയതോ ബി.ജെ.പി മെമ്പര്‍ഷിപ്പും. ഫുട്ബോള്‍ ആരാധകനായ യുവാവിനാണ് ഈ അപ്രതീക്ഷിത അനുഭവം. പരാതിപ്പെടാനായി പാക്കറ്റിലെ നമ്പറില്‍ വിളിച്ചപ്പോള്‍ കോള്‍ റിങ് ചെയ്ത് കട്ടായി. പിറകെ സന്ദേശം വന്നു. താങ്കള്‍ക്ക് ബി.ജെ.പി അംഗത്വം ലഭിച്ചിരിക്കുന്നു. നമ്പര്‍ തെറ്റിയതാകുമെന്നു വിചാരിച്ച് വീണ്ടും വിളിച്ചു. അതാ. വീണ്ടും മെമ്പര്‍ഷിപ്പ്.
ഉടന്‍ ഫ്ളിപ് കാര്‍ട്ടിന്റെ കേന്ദ്ര ഓഫിസ് തപ്പിപ്പിടിച്ച് പരാതി പറഞ്ഞു. പാര്‍സല്‍ മാറിയതിനു ഫ്ളിപ് കാര്‍ട്ട് ക്ഷമ ചോദിച്ചു .
ഒടുവില്‍ ഫ്ളിപ്കാര്‍ട്ടിന്റെ സന്ദേശമെത്തി. യുവാവ് വിളിച്ച നമ്പര്‍ തങ്ങള്‍ ഉപേക്ഷിച്ചതാണ്. അതാണ് അപദ്ധത്തിന് ഇടയാക്കിയതെന്നുമായിരുന്നു കമ്പനിയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."