യു.പിയില്‍ ദലിത്-പിന്നാക്ക മേഖല ലക്ഷ്യംവച്ച്: പ്രിയങ്കയുടെ പര്യടനം നാളെ തുടങ്ങും
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദലിത്-പിന്നാക്ക മേഖലകളില്‍ പ്രചാരണം ശക്തമാക്കാന്‍ തീരുമാനം.
കിഴക്കന്‍ യു.പിയുടെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ നാളെ യു.പിയില്‍ പ്രചാരണം തുടങ്ങും.
കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖറിനെ പ്രിയങ്ക സന്ദര്‍ശിച്ചിരുന്നു.
യു.പിയിലെ വിവിധ മേഖലകളില്‍ നാളെ തുടങ്ങുന്ന പ്രചാരണം പ്രത്യേകിച്ചും ദലിത്-പിന്നാക്ക മേഖലകളിലൂടെയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
ബി.എസ്.പി, ബി.ജെ.പി, എസ്.പി എന്നീ പാര്‍ട്ടികള്‍ക്ക് നിര്‍ണായകമായ സ്വാധീനമുള്ള സംസ്ഥാനത്ത് നില ഭദ്രമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പെടെയുള്ള മണ്ഡലങ്ങള്‍ പ്രിയങ്ക സന്ദര്‍ശിക്കും.
അവരുടെ സന്ദര്‍ശനത്തിന്റെ ഒന്നാംഘട്ട റൂട്ട് പാര്‍ട്ടി നേതൃത്വം പുറത്തുവിട്ടിട്ടുണ്ട്.
എന്നാല്‍ പല നേതാക്കളും ചെയ്തതില്‍നിന്ന് വ്യത്യസ്തമായി നദീമാര്‍ഗം സഞ്ചരിച്ച് ദലിത് സമുദായക്കാര്‍ തിങ്ങിത്താമസിക്കുന്ന ഗ്രാമീണ മേഖലകള്‍ ലക്ഷ്യം വച്ചാണ് പ്രിയങ്ക പ്രചാരണം നടത്താന്‍ തീരുമാനിച്ചത്. ഗ്രാമീണ മേഖലകളിലെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനാണ് പ്രിയങ്ക ഇത്തരത്തിലുള്ള സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചതെന്ന് യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍ പറഞ്ഞു.
നാളെ ലഖ്നൗവിലെത്തുന്ന പ്രിയങ്ക വാരണാസിയിലൂടെ പ്രയാഗ് രാജിലെത്തും. റോഡ് മാര്‍ഗത്തിനു പകരം കൂടുതല്‍ നദി മാര്‍ഗമായിരിക്കും അവരുടെ യാത്രയെന്നും രാജ് ബബ്ബാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."