ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി
തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി. ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഈ 30ന് വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് ടോം ജോസിന്റെ നിയമനം.
കേന്ദ്ര സര്‍വീസിലെ സെക്രട്ടറിമാരായ കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ അടുത്ത ജനുവരിയില്‍ വിരമിക്കുന്ന എ.കെ ദുബൈ, അടുത്ത വര്‍ഷം ജൂലൈയിലും വിരമിക്കുന്ന അരുണ സുന്ദര്‍രാജ് എന്നിവര്‍ കേന്ദ്ര സര്‍വീസില്‍ നിന്നും തിരിച്ചു വരാത്തതിനെ തുടര്‍ന്നാണ് പോള്‍ ആന്റണി ചീഫ് സെക്രട്ടറിയായത്. 2021 ഓഗസ്റ്റ് വരെ സര്‍വീസുള്ള ആനന്ദ് കുമാറാണ് പോള്‍ ആന്റണി കഴിഞ്ഞാല്‍ സീനിയര്‍. ഇദ്ദേഹവും കേന്ദ്രത്തില്‍ സെക്രട്ടിയാണ്. മൂവരും കേരളത്തിലേയ്ക്ക് മടങ്ങാത്തതിനെ തുടര്‍ന്നാണ് നിലവില്‍ സീനിയറായ ടോം ജോസ് ചീഫ് സെക്രട്ടറിയാക്കിയത്.2020 മേയ് 31 വരെ ടോം ജോസിന് സര്‍വീസുണ്ട്.പോള്‍ ആന്റണി വിരമിക്കുന്നതോടെ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണ അഡീഷണല്‍ ചീഫ് സെക്രട്ടറിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."