HOME
DETAILS
MAL
ബെവ്കോ ക്യൂ ആപ്പ് വൈകില്ല; ഗൂഗിളിന്റെ അനുമതി ലഭിച്ച ശേഷമെന്ന് എക്സൈസ് മന്ത്രി
backup
May 23 2020 | 06:05 AM
കോഴിക്കോട്: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്പ്പനയ്ക്കുള്ള ആപ്പിന് സാങ്കോതിക അനുമതിയ്ക്കായി കാക്കുകയാണെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. ബെവ്കോ ക്യൂ ആപ്ലിക്കേഷനുള്ള സിസ്റ്റം പൂര്‍ത്തീകരിച്ചു വരികയാണ്. ഗൂഗിളിന്റെ അനുമതി കൂടി ലഭിച്ച ശേഷമേ അത് നടപ്പിലാക്കാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് കാലമാണ്. ലോക്ഡൗണ്‍ കാരണം അടച്ചിട്ട മദ്യശാലകള്‍ തുറക്കുമ്പോള്‍ വലിയ തിരക്ക് ഉണ്ടാവും അത് ഒഴിവാക്കാന്‍ ഒരു സിസ്റ്റം ഉണ്ടായേ പറ്റൂ. അതിന് വേണ്ടിയാണ് ആപ്പിനെക്കുറിച്ച് ചിന്തിച്ചത്. അത് കുറ്റമറ്റ രീതയിലായിരിക്കണം നടപ്പാക്കേണ്ടത്. അതുകൊണ്ടാണ് കാലതാമസം വരുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."