ലൈഫ് ഭവനപദ്ധതി രണ്ടാംഘട്ട ഉദ്ഘാടനം നാളെ
പൂച്ചാക്കല്‍: പാണാവള്ളി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം എ.എം ആരിഫ് എം.എല്‍.എ. നിര്‍വഹിക്കും.
പൂച്ചക്കല്‍ കമ്യുണിറ്റി ഹാളില്‍ നാളെ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ഭൂമിയുള്ള 340 ഭവനരഹിതര്‍ക്ക് വീട് നല്‍കുന്ന ലൈഫ് മിഷന്റെ രണ്ടാംഘട്ടത്തിന് തുടക്കമാകും. പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ അധ്യക്ഷത വഹിക്കും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ സത്യന്‍ സ്വാഗതം ആശംസിക്കും.ലൈഫ് മിഷന്റെ ആദ്യഘട്ടത്തില്‍ മറ്റ് പദ്ധതി വഴി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത 29 വീടുകളുടെ പണി പൂര്‍ത്തിയാക്കിയിരുന്നു.
രണ്ടാംഘട്ടത്തില്‍ 340 ഭവനരഹിതര്‍ക്ക് വീട് നല്‍കുന്നതോടെ പഞ്ചായത്തില്‍ കുടിലുകളില്‍ താമസിക്കുന്ന മുഴുവന്‍പേര്‍ക്കും വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ പറഞ്ഞു.
നടപടി ക്രമം പൂര്‍ത്തികരിച്ച് എന്‍.ഒ.സി ലഭിച്ച മുഴുവന്‍ വീടുകളുടെയും നിര്‍മാണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.ലൈഫ് പദ്ധതിയുടെ ഭാഗമായി നാല് ലക്ഷം രൂപവീതമാണ് ഭവനരഹിതര്‍ക്ക് നല്‍കുക.
ലൈഫ് മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ ഉദയസിംഹന്‍ പദ്ധതി വിശദീകരണം നടത്തും. അനുവാദ പത്രിക വിതരണ ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പര്‍ പി.എം.പ്രമോദ് നിര്‍വഹിക്കും. ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തികരിച്ച വീടുകളുടെ താക്കോല്‍ദാനം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ശെല്‍വരാജ് നിര്‍വഹിക്കും.
തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫിസര്‍ സലില, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റ്റിങ് കമ്മറ്റി ചെയര്‍മാന്‍ പ്രേംലാല്‍ ഇടവഴിക്കല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ.സുശീലന്‍ , ഷീല കാര്‍ത്തികേയന്‍, ഉഷ രാജഗോപാല്‍, മേഘ വേണു പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."