HOME
DETAILS
MAL
ദിലീപ് അവസരങ്ങള്‍ തട്ടിമാറ്റി, പരാതിപെട്ടപ്പോള്‍ നടപടിയില്ല; അമ്മയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടി
backup
June 27 2018 | 07:06 AM
തിരുവനന്തപുരം: അവസരങ്ങള്‍ തട്ടിമാറ്റിയ നടനെതിരെ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് അമ്മ സംഘടനയില്‍ നിന്നും രാജിവെക്കുന്നതെന്ന് ആക്രമിക്കപ്പെട്ട നടി.
അതേസമയം, ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനമെന്നും നടി അറിയിച്ചു.
ഇതിനു മുന്പ് ഈ നടന്‍ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം ജീവിതത്തില്‍ ഈയിടെ ഉണ്ടായപ്പോള്‍ , ഞാന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കിയാണ് രാജിയെന്നും ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."