HOME
DETAILS
MAL
ഐ.എസ് ബന്ധം ആരോപിച്ച് സാമുദായിക ധ്രുവീകരണം ശരിയല്ല: എ.കെ ആന്റണി
backup
July 11 2016 | 13:07 PM
കൊച്ചി: ഐ.എസ് ബന്ധം ആരോപിച്ച് സാമുദായിക ധ്രുവീകരണം നടത്തുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഏതാനും ചെറുപ്പക്കാര്‍ ഐ.എസിലേക്ക് പോയിട്ടുണ്ടെന്ന പേരില്‍ മുസ്ലിം സമുദായത്തെ മൊത്തം സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള ശ്രമം നിര്‍ഭാഗ്യകരവും പ്രതിഷേധകരവുമാണ്. ഇവരുടെ തിരോധാനത്തില്‍ ആശങ്കയുണ്ട്. ഐ.എസ് പോലുള്ള വിപത്തുകള്‍ക്കെതിരെ ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ആന്റണി പറഞ്ഞു.
കാണാതായവര്‍ ഐ.എസില്‍ ചേര്‍ന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാന ഏജന്‍സികളുടെ കണ്ടെത്തലുകള്‍ കൂടി പരിഗണിച്ചു വേണം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമെന്നും ആന്റണി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."