ബഹ്‌റൈനിലെ പ്രവാസികള്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം
മനാമ: ബഹ്‌റൈനിലുള്ള ഇന്ത്യന്‍ പ്രവാസികളെല്ലാം സ്വന്തം പേരു വിവരങ്ങളും വിശദാംശങ്ങളും എംബസിയുടെ വെബ്‌സൈറ്റില്‍ ഉടന്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ നിര്‍ദേശിച്ചു. നേരത്തെ രജിസ്‌ട്രേഷന്‍ നടത്തിയവരും അല്ലാത്തവരുമായ മുഴുവന്‍ പ്രവാസി ഇന്ത്യക്കാരും പുതുതായി ആരംഭിച്ച http://eoi.gov.in/bahrain/?2778?000 എന്ന ലിങ്കിലുള്ള വെബ്‌സൈറ്റിലാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്.
രണ്ടു വര്‍ഷം മുന്‍പുള്ള പഴയ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും ഇത് ബാധകമാണെന്നും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ണ്ണമായും സൗജന്യമാണെന്നും അധികൃതര്‍ അറിയിച്ചു. വിദേശത്തുള്ള ഇന്ത്യക്കാരുടെ മുഴുവന്‍ വിശദാംശങ്ങളും ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു നടപടി ക്രമം ആരംഭിച്ചിട്ടുള്ളതെന്നാണ് അധികൃതരുടെ വിശദീകരണം.
രജിസ്‌ട്രേഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ മുഴുവന്‍ പ്രവാസികളിലേക്കും എത്തിക്കാനും എല്ലാവരുടെയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനും ബഹ്‌റൈനിലെ എല്ലാ പ്രവാസി ഇന്ത്യന്‍ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും സഹകരിക്കണമെന്ന് എംബസി അധികൃതര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."