HOME
DETAILS

കണ്ണൂരില്‍ സി.പി.എം- ബി.എം.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; ഇരുകൊലകളും മണിക്കൂറുകള്‍ക്കുള്ളില്‍

  
backup
July 11 2016 | 21:07 PM

cpm-man-murdered-in-kannur

പയ്യന്നൂര്‍: പയ്യന്നൂരിനടുത്ത് കുന്നരുവില്‍ സി.പി.എം പ്രവര്‍ത്തകനും അന്നൂരില്‍ ബി.എം.എസ് പ്രവര്‍ത്തകനും വെട്ടേറ്റുമരിച്ചു. ഡി.വൈ.എഫ്.ഐ രാമന്തളി സൗത്ത് വില്ലേജ് മുന്‍ സെക്രട്ടറി കാരന്താട്ടെ പി.വി ധനരാജ് (39) ആണ് ആദ്യം കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി പത്തോടെ ധനരാജ് വീട്ടിലേക്കു വരവെ വീട്ടുവരാന്തയില്‍ പതിയിരുന്ന സംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശബ്ദംകേട്ട് ഭാര്യ സജിനിയെത്തി തടയാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ ആയുധംകാട്ടി പിന്തിരിപ്പിച്ചു.

[caption id="attachment_43114" align="alignleft" width="150"]11107cd _payyannur death cpm worker dhanraj പി.വി ധനരാജ്[/caption]

ഇതിന്റെ തുടര്‍ച്ചയായി രാത്രി ഒരു മണിയോടെ ബി.എം.എസ് പയ്യന്നൂര്‍ മേഖലാ പ്രസിഡന്റും ഓട്ടോ ഡ്രൈവറുമായ സി.കെ രാമചന്ദ്രനും (52) വെട്ടേറ്റു മരിച്ചു. വീട്ടിലേക്ക് ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം രാമചന്ദ്രനെ വെട്ടുകയായിരുന്നു.

രാഷ്ട്രീയ അക്രമക്കേസുകളില്‍ പ്രതിയായ ധനരാജിനെ ആറുമാസം മുമ്പ് കാപ്പാ നിയമം ചുമത്തി ജില്ലയില്‍ നിന്നു നാടുകടത്തിയിരുന്നു. കുന്നരുവില്‍ ചെങ്കല്‍ ക്വാറി നടത്തിവരികയാണു ധനരാജ്. മൃതദേഹം പരിയാരം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍. രണ്ടു മക്കളുണ്ട്.

കണ്ണൂര്‍ റേഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപ്, തളിപ്പറമ്പ് ഡി.വൈ.എസ്.പി എന്നിവര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേ സമയം
സംഭവത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂരില്‍ സി.പി.എം ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  2 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  2 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  2 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  2 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  2 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  2 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago