മൊറോക്കോ പ്രക്ഷോഭ നായകന് നാസര്‍ സഫ്സാഫിക്ക് 20 വര്‍ഷം തടവുശിക്ഷ
റബാത്ത്: വടക്കന്‍ മൊറോക്കേയിലെ റീഫ് മേഖലയിലെ പ്രക്ഷോഭ നായകന് നാസര്‍ സഫ്സാഫിക്ക് 20 വര്‍ഷം തടവുശിക്ഷ. സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങള്‍ ഉന്നയിച്ച് മാസങ്ങള്‍ നീണ്ട പ്രക്ഷോഭം നയിച്ചതിന് കഴിഞ്ഞവര്‍ഷം മേയിലാണ് നാസര്‍ സഫ്സാഫിയെ അറസ്റ്റ് ചെയ്തത്.
കൊമ്പന്‍സ്രാവ് പിടിച്ചെടുത്തതിനെത്തുടര്‍ന്ന് പ്രതിഷേധിച്ച മൗഷീന് ഫിക്രി എന്ന മീന്‍ കച്ചവടക്കാരനെ വധിച്ചതിനെത്തുടര്ന്ന് പ്രക്ഷോഭം ഉടലെടുത്തത്. സ്വന്തം നാടായ അല്‍ ഹൂസീമയില് പ്രക്ഷോഭം നടത്താന്‍ സഫ്സാഫി നേതൃത്വം നല്‍കിയിരുന്നു.
ഫിക്രിക്ക് നീതി ആവശ്യപ്പെട്ടു കൊണ്ട് തുടങ്ങിയ സമരം തൊഴില്‍, സാമ്പത്തിക വികസനം ആവശ്യപ്പെട്ട് ശക്തി പ്രാപിക്കുകയായിരുന്നു.
ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന കുറ്റമാണ് സഫ്സാഫിക്കെതിരെ ചുമത്തിയത്. പള്ളിയില്‍ മതപ്രാസംഗികനെ തടസ്സപ്പെടുത്തി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിനെത്തുടര്‍ന്നാണ് സഫ്സാഫിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.
സഫ്സാഫിയെ കൂടാതെ, നബീല്‍ അഹ്മീജെഖ്, വാസിം അല്‍ ബുസ്താനി, സമീര്‍ അഗിത് തുടങ്ങിയവര്‍ക്കും 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. മൂന്നു പേര്‍ക്ക് 15 വര്‍ഷം തടവും നല്‍കിയിട്ടുണ്ട്. ഏഴ് ആക്ടിവിസ്റ്റുകള്‍ക്ക് അഞ്ചു വര്‍ഷം വീതവും ആറു പേര്‍ക്ക് 10 വര്‍ഷം വീതവും ജയില്‍ശിക്ഷ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."