HOME
DETAILS

ഒരു കാലഘട്ടത്തിന്റെ സംഗീത സ്മരണ ഉയര്‍ത്താന്‍ ചാവക്കാട് റഹ്മാന്റെ മകള്‍ സരിത എത്തുന്നു

  
backup
April 13 2017 | 19:04 PM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%95%e0%b4%be%e0%b4%b2%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%82%e0%b4%97%e0%b5%80


ചാവക്കാട്: ഒരു കാലഘട്ടത്തിന്റെ സംഗീത സ്മരണ തൊട്ടുണര്‍ത്താന്‍ ചാവക്കാട് റഹ്മാന്റെ മകള്‍ സരിത എത്തുന്നു, ആദ്യമായി ചാവക്കാട്ട്. മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചാവക്കാട്ടെ സംഗീത വേദികളിലെ നിറസാന്നിധ്യമായി തിളങ്ങി നിന്ന ചാവക്കാട് റഹ്മാന്‍ നാടിനോട് വിടപറഞ്ഞ് മലപ്പുറം ജില്ലയിലെ തിരൂരിലേക്ക് ചേക്കേറുകയായിരുന്നു.
പിന്നീടും അദ്ദേഹം അറിയപ്പെട്ടത് ചാവക്കാട് റഹ്മാന്‍ എന്നു തന്നെയായിരുന്നു. കെ.പി.എ.സി നാടകങ്ങളിലും മറ്റും തബലിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം. എഴുപതുകളില്‍ ഗള്‍ഫ് വസന്തകാലത്ത് പ്രവാസി  മലയാളികള്‍ ഒരുക്കിയ സംഗീത വേദികളില്‍ റഹ്മാന്‍ നിറഞ്ഞു നിന്നു. ഒപ്പം പാലക്കാട്ടുകാരിയായ അഭിരാമിയും. ഗാനഭൂഷണം ബിരുദം നേടിയ അഭിരാമി പിന്നീട് റഹ്മാന്റെ ജീവിതത്തിലും ഒന്നിച്ചു.
അതില്‍ മൂന്ന് പെണ്‍മക്കളാണ്. സരിത, സബിത, സ്മിത. അതിലെ സരിത എന്ന സരിതാ റഹ്മാന്‍ ദൃശ്യമാധ്യമങ്ങളിലൂടെ ഏറെ പ്രശസ്തയായിക്കഴിഞ്ഞു. ഉപ്പയോടൊപ്പം രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍  സ്റ്റേജില്‍ പാടിത്തുടങ്ങിയ സരിത ബാബുരാജ്, മെഹ്ദി ഹസന്‍, ഗുലാം അലി, തുടങ്ങിയവരുടെ ഗാനങ്ങള്‍ ആലപിച്ചാണ് സദസ് കീഴടക്കി തുടങ്ങിയത്. ലതാമംഗേഷ്‌ക്കറുടെ 86ാം ജന്മദിനത്തോടനുബന്ധിച്ച് അവരുടെ പ്രശസ്ഥ ഗാനങ്ങള്‍ കോര്‍ത്തിണക്കി സംസ്ഥാനത്തെ 14 ജില്ലകളില്‍ സംഗീത പരിപാടിയൊരുക്കിയത് ഏറെ ശ്രദ്ധേയമായിരുന്നു. ഗായകനായ ഭര്‍ത്താവ് നൗഷാദ് മെഹ്ഫിലുമൊത്ത് ജീവിക്കുന്ന ഇവര്‍ക്ക് രണ്ട് മക്കളാണ്.
മകന്‍ നസീം അഹമ്മദ് മിര്‍സയും കുഞ്ഞു പ്രായത്തിലെ സ്റ്റേജില്‍ ഉമ്മയോടൊപ്പം പാടിത്തുത്തുടങ്ങിയത് ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. ചിറ്റൂര്‍ ഗവ.കോളജിലെ പഠന ശേഷം വിവിധ സംഗീതാചാര്യന്മാരുടെ ശിഷ്യത്വത്തില്‍ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചാണ് സ്വകാര്യ സ്‌കൂളില്‍ അധ്യാപിക കൂടിയായ സരിത സംഗീത സപര്യ തുടരുന്നത്.  സരിതാ റഹ്മാന്‍.  ഏതാനും വര്‍ഷം മുന്‍പ് റഹ്മാന്‍ മരിച്ചു.
ചാവക്കാട് ഇതാദ്യമായാണ് എത്തുന്നത്. ഏപ്രില്‍ 15 ന് വൈകിട്ട് 6.30ന് ചാവക്കാട് ബീച്ച് പാര്‍ക്കിലാണ് പരിപാടി. ജില്ലാ കലക്ടര്‍ എ കൗശിഗന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എയുടെ മുഖ്യസാന്നിധ്യവുമുണ്ടാകും.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago
No Image

ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

International
  •  3 months ago