HOME
DETAILS

അത്ഭുത മരുന്നിന് വിലക്ക്

  
backup
May 27, 2020 | 2:21 AM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%ad%e0%b5%81%e0%b4%a4-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

 

ജനീവ: കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്ന് ലോകം കരുതുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ ഉപയോഗം തടഞ്ഞ് ലോകാരോഗ്യസംഘടന. മലേറിയക്കുപയോഗിക്കുന്ന ഈ മരുന്നിന്റെ ദൂഷ്യവശങ്ങള്‍ തുറന്നുകാട്ടിയ ഡബ്ല്യു.എച്ച്.ഒ കൊവിഡ് രോഗികളില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് മരണം വേഗത്തിലാക്കുമെന്ന പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
'ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍' കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അധാനം ഗെബ്രിയേസസ് വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തിലൂടെ ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ ഉപയോഗം നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചത്.
കൊവിഡിനെതിരായ പരീക്ഷണങ്ങള്‍ക്കായി നൂറുകണക്കിന് ആശുപത്രികള്‍ പങ്കാളികളായ സോളിഡാരിറ്റി ട്രയലില്‍ നിന്ന് ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ ഉപയോഗം നിര്‍ത്തിയിട്ടുണ്ട്.
ഹൈഡ്രോക്‌സി ക്ലോറോക്വിനും ആന്റി ബയോട്ടിക്കായ അസിത്രോമൈസിനും ചേര്‍ത്താണ് കൊവിഡ് രോഗികളില്‍ പരീക്ഷിക്കുന്നത്. ഇത് മരണകാരണമായേക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് കൊവിഡ് രോഗികളില്‍ ഹാര്‍ട്ട് ആര്‍ത്രീമിയ പോലുള്ള രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ലാന്‍സെറ്റ് പഠനത്തിലെ കണ്ടെത്തല്‍.
എന്നാല്‍ മലേറിയ, ഓട്ടോ ഇമ്യൂണ്‍ രോഗികള്‍ എന്നിവരില്‍ മരുന്ന് ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്‌നമില്ലെന്നും പഠനത്തില്‍ പറയുന്നു.
ആര്‍ത്രൈറ്റിസ് പോലുള്ള രോഗത്തിനാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ മരുന്നിന് കൊവിഡിനെ ചെറുക്കാനാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും അമേരിക്ക പോലുള്ള രാജ്യങ്ങള്‍ മരുന്ന് അമിത അളവില്‍ വാങ്ങിക്കൂട്ടുകയും ചെയ്തിരുന്നു.
ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് മരുന്ന് കയറ്റി അയച്ചിരുന്നു. ഇതിന് പിന്നാലെ കൊവിഡ് പ്രതിരോധത്തിനായി താന്‍ ദിവസേന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കഴിക്കാറുണ്ടെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് വെളിപ്പെടുത്തിയത് ലോകശ്രദ്ധ നേടിയിരുന്നു. ബ്രസീല്‍ ആരോഗ്യമന്ത്രിയും കൊവിഡ് രോഗികളില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ഇന്ത്യയില്‍ മുംബൈയിലെ ധാരാവി ചേരിയില്‍ ഈ മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ വിതരണം ചെയ്തിരുന്നെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടെന്ന് കണ്ടതിനാല്‍ നിര്‍ത്തിവച്ചിരുന്നു.
എന്നാല്‍ കൊവിഡിനെ ചെറുക്കാനായി ആരോഗ്യപ്രവര്‍ത്തകരും കണ്ടെയിന്‍മെന്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൊലിസുകാരും ജീവനക്കാരും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് നല്ലതാണെന്ന് ഐ.സി.എം.ആര്‍ അടുത്തിടെ പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാൻ വകുപ്പ് ലയനം; സാധ്യതാപഠനം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം

Kerala
  •  a month ago
No Image

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ വൻ അഴിച്ചുപണി; പുതിയ സൂപ്രണ്ടുമാരെ നിയമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം? ഐഎസ്എൽ ക്ലബ്ബുകൾ അടച്ചു പൂട്ടലിന്റേ വക്കിലെത്താനുള്ള കാരണങ്ങൾ...

Football
  •  a month ago
No Image

റോഡിൽ സ്റ്റേജ് കെട്ടി ഗതാഗതം തടസ്സപ്പെടുത്തി; ഫ്ലക്സിൽ മേയറുടെ പടം, തള്ളിപ്പറഞ്ഞ് മേയർ; ഒടുവിൽ സംഘടനയ്‌ക്കെതിരെ കേസ്

Kerala
  •  a month ago
No Image

സർക്കാർ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയിൽ നിന്ന് 7 ലക്ഷം! കള്ളക്കളി പൊക്കി വിജിലൻസ്; ഡോക്ടർക്കെതിരെ കേസെടുക്കും

crime
  •  a month ago
No Image

സച്ചിൻ ടെണ്ടുൽക്കറുടെ ആ 'അമാനുഷിക' റെക്കോർഡിന് തൊട്ടരികിൽ ജോ റൂട്ട്; ലോർഡ്സിൽ പിറന്നത് പുതു ചരിത്രം!

Cricket
  •  a month ago
No Image

ഒറിജിനലിനെ വെല്ലുന്ന ലോഗോ, എഐ ഡിസൈൻ; ലോകകപ്പ് ലഹരിയിൽ യുഎഇയിലെ ഫുട്ബോൾ പ്രേമികളെ പാട്ടിലാക്കാൻ സൈബർ ക്രിമിനലുകൾ

uae
  •  a month ago
No Image

ബിജെപി വിട്ട അണ്ണാമലൈയ്ക്ക് വൻ ജനപിന്തുണ; 'വി ദ ലീഡേഴ്‌സി'ൽ മണിക്കൂറുകൾക്കകം എട്ട് ലക്ഷം വളണ്ടിയർമാർ

National
  •  a month ago
No Image

ശമ്പളം വൈകിയാൽ പിടിവീഴും; യുഎഇയിലെ കമ്പനികൾക്ക് മുന്നറിയിപ്പുമായി മന്ത്രാലയം, ഘട്ടം ഘട്ടമായി കടുത്ത നടപടികൾ

uae
  •  a month ago
No Image

മഴ മുന്നറയിപ്പ്; കണ്ണൂരും അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല; പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും മാറ്റമില്ല

Kerala
  •  a month ago