മഹാരാഷ്ട്ര: സര്‍ക്കാര്‍ 'സ്‌ട്രോങ്ങെ'ന്ന് ശിവസേന
മുംബൈ: കൊവിഡ് വ്യാപനം കാരണം പ്രതിരോധത്തിലായ മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത്തരം ഊഹോപോഹങ്ങള്‍ക്കിടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ എന്‍.സി.പി നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ഒന്നര മണിക്കൂറിലേറെയാണ് ഇരു നേതാക്കളും സംസ്ഥാനത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തത്.
ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ മറിച്ചിടാന്‍ തുടക്കം മുതലേ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം വന്‍തോതില്‍ ഉയര്‍ന്നതോടെ, സര്‍ക്കാരിനെതിരേ വലിയ വിമര്‍ശനവുമായി ബി.ജെ.പി നേതാക്കള്‍ തുടരെത്തുടരെ രംഗത്തെത്തുന്നുമുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു ഭരണപരിചയമില്ലാത്തതാണ് സംസ്ഥാനത്തെ പ്രതിസന്ധിക്കു കാരണമെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. സര്‍ക്കാരിനെതിരായ നീക്കം ബി.ജെ.പി കൂടുതല്‍ ശക്തമാക്കിയതോടെയാണ് താക്കറെ പവാറിനെ കണ്ടിരിക്കുന്നത്. ഇരുവരും കൂടിക്കാഴ്ച നടത്തിയെന്നത് വിശദീകരിച്ച ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്, സര്‍ക്കാരിന് ഒരുതരത്തിലുള്ള ഭീഷണിയുമില്ലെന്നും സര്‍ക്കാര്‍ ശക്തമായി തുടരുമെന്നും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സംസ്ഥാന ഗവര്‍ണര്‍ ബി.എസ് കോശിയാരിയുമായും ശരത് പവാര്‍ ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്ത് രാഷ്ട്രപടി ഭരണത്തിന് ബി.ജെ.പി മുറവിളി കൂട്ടുന്നതിനിടെയാണിത്. എന്നാല്‍, ഈ കൂടിക്കാഴ്ചയ്ക്കു രാഷ്ട്രീയ ബന്ധമില്ലെന്നാണ് എന്‍.സി.പി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, സര്‍ക്കാരിനെ നിരന്തരമായി വിമര്‍ശിക്കുന്ന മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് മറുപടിയുമായി ശരത് പവാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഫഡ്‌നാവിസിന് അസഹിഷ്ണുതയാണെന്നാരോപിച്ച പവാര്‍, മഹാരാഷ്ട്രയിലെ മുന്നണി സര്‍ക്കാരിന് ഭീഷണിയില്ലെന്നും വ്യക്തമാക്കി. നേരത്തെ, കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ ഉദ്ധവ് സര്‍ക്കാര്‍ പരാജയമാണെന്നാരോപിച്ച് ഫഡ്‌നാവിസ് പലതവണ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."