ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും: കൂടുതല്‍ ഇളവുകളെന്ന് സൂചന
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും.അഞ്ചാം ഘട്ട ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം തന്നെ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം ഉണ്ടാകുമെന്നാണ് അറിയുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 31 ന് റേഡിയോ പരിപാടിയായ മന്‍കീ ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ലോക്ക് ഡൗണ്‍ അഞ്ചാം ഘട്ട പ്രഖ്യാപനം മന്‍കീ ബാത്തിലൂടെ നടത്തുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.ദേശീയ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാലും പ്രത്യേക മേഖലകളിലെ ഇളവ് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കും.
മെട്രോ സര്‍വീസുകള്‍ക്ക് ഇത്തവണ അനുമതി നല്കാന് സാധ്യതയുണ്ട്. എന്നാല്‍ അന്താരാഷ്ട്ര വിമാന സര്‍വീസിന് അനുമതി നല്കാന് സാധ്യതയില്ല. ഇതിനൊപ്പം തന്നെ ജിമ്മുകളും ഷോപ്പിങ് മാളുകളും ആരാധനാലയങ്ങളും തുറക്കാന്‍ ചില സംസ്ഥാനങ്ങള്‍ അനുമതി ചോദിച്ചിട്ടുണ്ട്.
ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
അതേസമയം അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ത്യയിലെ 11 സംസ്ഥാനങ്ങള്‍ക്ക് മാത്രം ബാധകുമായേക്കുമെന്ന തരത്തിലുള്ള സൂചനകളും ലഭിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."