HOME
DETAILS

പച്ചക്കൊടിയേന്തി മലയാളികള്‍ വാഴിച്ച അന്യദേശക്കാര്‍

  
backup
March 20 2019 | 18:03 PM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%af%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf

#എ.കെ ഫസലുറഹ്മാന്‍


മലപ്പുറം: നിശ്ചിതപ്രായം കവിയരുത്. നാട്ടുകാരനായിരിക്കണം. മണ്ഡലത്തില്‍ എപ്പോഴും വേണം. മാറിയകാലത്തെ സ്ഥാനാര്‍ഥി യോഗ്യതകള്‍ ഇതൊക്കെയാണ്. എന്നാല്‍ മലയാളിയല്ലാത്ത ഒരാളെ മലയാള മണ്ണില്‍ വിജയിപ്പിച്ച ചരിത്രം കേരളത്തില്‍ മുസ്‌ലിംലീഗിനു മാത്രം അവകാശപ്പെടാവുന്നതാണ്.
ന്യൂനപക്ഷ, പൊതു സാമൂഹിക വിഷയങ്ങളില്‍ പതിറ്റാണ്ടുകളോളം വിട്ടുവീഴ്ചയില്ലാതെ പാര്‍ലമെന്റില്‍ പോരാടിയ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ജി.എം ബനാത്ത് വാല എന്നിവരെ വിജയിപ്പിച്ച് അയച്ചത് മലപ്പുറം ജില്ലയിലെ വോട്ടര്‍മാരാണ്.


കേരളപ്പിറവിക്കു ശേഷം മലപ്പുറം ജില്ലാ രൂപീകരണത്തിനു മുമ്പ് 1962ലാണ് ആദ്യമായി മലയാള മണ്ണില്‍ മുസ്‌ലിം ലീഗിനു വേണ്ടി അന്യസംസ്ഥാനക്കാരന്‍ സ്ഥാനാര്‍ഥിയായി എത്തുന്നത്. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് സ്ഥാപകന്‍ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ മഞ്ചേരിയില്‍ നിന്നാണ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്.


തമിഴ്‌നാട്ടിലെ തിരുനല്‍വേലി സ്വദേശിയായ അദ്ദേഹം തുടര്‍ന്നുനടന്ന 1967, 1971 വര്‍ഷങ്ങളിലെ ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും വിജയം നേടി. 1952ല്‍ രാജ്യസഭയിലേക്ക് സ്വന്തം നാട്ടില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1958 വരെ അംഗമായ ശേഷമാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നതും തുടര്‍ച്ചയായി മൂന്നുതവണ വിജയിക്കുന്നതും.


ഖാഇദേമില്ലത്തിനെ കൂടാതെ തുടര്‍ച്ചയായി കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തിയ മറ്റൊരു അന്യസംസ്ഥാനക്കാരനാണ് ഇബ്രാഹിം സുലൈമാന്‍ സേട്ട് . 35 വര്‍ഷക്കാലം ലോക്‌സഭാംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം കര്‍ണാടകയിലെ ബംഗളൂരു സ്വദേശിയാണ്. 1967ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ട് കന്നിജയം നേടിയ സേട്ട് 1971ലും അതേ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറി. തുടര്‍ന്ന് 1977, 1980, 1984, 1989 വര്‍ഷങ്ങളില്‍ മഞ്ചേരിയില്‍ നിന്നും 1991ല്‍ പൊന്നാനിയില്‍ നിന്നുമാണ് സേട്ട് പാര്‍ലമെന്റിലെത്തിയത്.
കേരളത്തില്‍ മുസ്‌ലിംലീഗ് ടിക്കറ്റില്‍ മത്സരിച്ച് പാര്‍ലമെന്റിലെത്തിയ മറ്റൊരു അന്യസംസ്ഥാനക്കാരന്‍ ജി.എം ബനാത്ത്‌വാലയാണ്. ഗുലാം മഹ്മൂദ് ബനാത്ത്‌വാല എന്ന പൂര്‍ണനാമമുള്ള ഇദ്ദേഹത്തിന്റെ പൂര്‍വികര്‍ ഗുജറാത്തിലെ കച്ചില്‍ നിന്ന് മുംബൈയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ്. മഹാരാഷ്ട്രയില്‍ എം.എല്‍.എ വരെ ആയ അദ്ദേഹം മലപ്പുറം ജില്ലയിലെ പൊന്നാനി മണ്ഡലത്തെ ഏഴുതവണ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചു. 1977ലാണ് ബനാത്ത്‌വാലയുടെ പൊന്നാനിയില്‍ നിന്നുള്ള കന്നിവിജയം. തുടര്‍ന്ന് 1980, 1984, 1989, 1996, 1998, 1999 വര്‍ഷങ്ങളിലും പൊന്നാനിയില്‍ നിന്ന് ലോക്‌സഭയിലെത്തി.


കേരളത്തില്‍ മലയാളികളല്ലാത്ത ലോക്‌സഭാംഗങ്ങള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം പൊന്നാനിയാണ്. 16 തെരഞ്ഞെടുപ്പുകളില്‍ എട്ടുതവണയും തെരഞ്ഞെടുക്കപ്പെട്ടത് മലയാളികളല്ലാത്തവരാണ്. ഇതില്‍ ഏഴു തവണ ബനാത്ത്‌വാലയും ഒരു തവണ ഇബ്രാഹിം സുലൈമാന്‍ സേട്ടുമാണ് പൊന്നാനിയില്‍ നിന്ന് പാര്‍ലമെന്റിലെത്തിയത്. 1960 മുതല്‍ 1966 വരെ ഇബ്രാഹിം സുലൈമാന്‍ സേട്ട് രാജ്യസഭയിലെത്തിയതും കേരളത്തില്‍ നിന്നാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago