HOME
DETAILS

കഴക്കൂട്ടം കോവളം ബൈപാസ് ആക്കുളം പാലം പൂര്‍ത്തിയായി

ADVERTISEMENT
  
backup
April 15 2017 | 19:04 PM

%e0%b4%95%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%95%e0%b5%8b%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%ac%e0%b5%88%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d


കഠിനംകുളം: കഴക്കൂട്ടം കോവളം  ബൈപാസ് നാലുവരിയാക്കുന്നതിന്റെ , ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിക്കുന്ന മൂന്ന് വലിയപാലങ്ങളില്‍,  ആക്കുളം  പാലം പൂര്‍ത്തിയായി. ബാക്കിയുള്ള രണ്ട് പാലങ്ങളുടെയും നിര്‍മാണം അവസാനഘട്ടത്തിലാണ്. കഴക്കൂട്ടം മുതല്‍ ചാക്കപാലത്തിന് സമീപം വരെയുള്ള റോഡ് നിര്‍മാണവും ടാറിങ്ങും ഭാഗികമായി പൂര്‍ത്തിയായിട്ടുണ്ട്. ഈ ഭാഗം വരെയുള്ള സര്‍വീസ് റോഡുകളുടെ നിര്‍മാണവും അന്തിമ ഘട്ടത്തിലാണ്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 90 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. അവശേഷിക്കുന്ന ഭാഗങ്ങളിലെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ബൈപ്പാസ് കടന്നുപോകുന്ന വഴിയില്‍ കുഴിവിളയില്‍ തടസമായി നില്‍ക്കുന്ന പാറപൊട്ടിച്ചുമാറ്റുന്ന ജോലിയും അന്തിമഘട്ടത്തിലാണ്. റോഡിന്റെ വശങ്ങളില്‍ ഓട നിര്‍മ്മിക്കുന്ന ജോലിയും പുരോഗമിക്കുന്നുണ്ട്. ബൈപ്പാസ് നിര്‍മാണത്തിന്റെ ഭാഗമായി കഴക്കൂട്ടത്തെ ഡിവൈഡറുകള്‍ ഇടിച്ചുമാറ്റി. മാര്‍ക്കറ്റിന്റെ ഭാഗത്തുനിന്നുള്ള ഓട ദേശീയപാത മുറിച്ച് തെറ്റിയാര്‍ തോടിലേയ്ക്ക് ഒഴുക്കിവിടുന്ന ജോലിയും അന്തിമഘട്ടത്തിലാണ് . കഴക്കൂട്ടം മുതല്‍ ചാക്കവരെ പ്രധാന റോഡിന്റെ ഒരോ ലൈനും 9.5 മീറ്റര്‍ വീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. റോഡിന്റെ നടുക്ക് ഡിവൈഡറുകളും രണ്ടു ലൈനുകളും ഉണ്ട് .ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. മീഡിയനുകളില്‍ ചെടികള്‍ വെച്ചുപിടിപ്പിക്കുന്ന ജോലിയും ആരംഭിച്ചിട്ടുണ്ട്.
നാലുവരിപാത വരുമ്പോള്‍ ഐ.ടി നഗരത്തിനു നേരിടേണ്ടിവരുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി ടെക്‌നോപാര്‍ക്കിനു മുന്നിലെ അടിപ്പാതയുടെയും മേല്‍പാതയുടെയും നിര്‍മാണത്തിനുള്ള പദ്ധതി തയാറാക്കിയെങ്കിലും അതിന്റെ നിര്‍മാണ പ്രവര്‍ത്തനം  അനശ്ചിതത്വത്തിലാണ്. അതിനാല്‍ ബൈപാസ് നാലുവരിപാതയാക്കുന്ന ജോലി പൂര്‍ത്തിയാക്കിയാല്‍ കഴക്കൂട്ടം മുതല്‍ പള്ളിപ്പുറം വരെ ഇന്ന് അനുഭവിക്കുന്ന ഗതാഗതകുരുക്ക് കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.
ഹൈദരാബാദ് ആസ്ഥാനമായ കെ.എന്‍.ആര്‍ കണ്‍സ്ട്രഷന്‍ കമ്പനിയാണ്  നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കഴക്കൂട്ടം മുതല്‍ മുക്കോല വരെയുള്ള 26.500 കിലോമീറ്റര്‍ റോഡാണ് ആദ്യഘട്ടത്തില്‍ നാലുവരിപ്പാതയാക്കുന്നത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കൊമ്മേരിയില്‍ ആറ് പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം

Kerala
  •  36 minutes ago
No Image

ഗോരക്ഷാ ഗുണ്ട, നൂഹ് ഉള്‍പെടെ കലാപങ്ങളിലെ പ്രതി; ഹരിയാന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിട്ടു ബജ്‌റംഗി  

National
  •  an hour ago
No Image

ആര്‍.എസ്.എസ് പ്രധാനസംഘടനയെന്ന പരാമര്‍ശം; ഷംസീര്‍ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്ന് കണ്ടെത്തി; കാണാതായത് വിവാഹത്തിന് 4 ദിവസം മുന്‍പ്

Kerala
  •  3 hours ago
No Image

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം

National
  •  3 hours ago
No Image

അല്‍മവാസി അഭയാര്‍ഥി ക്യാംപ് കൂട്ടക്കൊലക്ക് ഇസ്‌റാഈല്‍ ഉപയോഗിച്ചത് യു.എസ് നല്‍കിയ അതിതീവ്ര ബോംബുകള്‍

International
  •  4 hours ago
No Image

എന്തുകൊണ്ട് ഈ നിഷ്‌ക്രിയത്വം?;  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Kerala
  •  5 hours ago
No Image

മുസ്‌ലിമിന്റെ രക്തം ഹിന്ദുവിന് വേണ്ട; രക്തം നല്‍കാനെത്തിയ യുവാവിനെ തിരിച്ചയച്ച് മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍

National
  •  5 hours ago
No Image

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് കുനൂരില്‍; ഫോണ്‍ ഒരുതവണ ഓണായി, അന്വേഷണം ഊര്‍ജിതമാക്കി

Kerala
  •  5 hours ago
No Image

പള്ളക്കടിച്ച് പങ്കാളിത്ത പെന്‍ഷന്‍; വിരമിച്ചവരില്‍ പലര്‍ക്കും പെന്‍ഷനില്ല, ഉള്ളവര്‍ക്കോ നാമമാത്രം

Kerala
  •  6 hours ago